നമ്മൾ ഒരാളെ സ്നേഹിക്കുന്നത് അയാളെ സന്തോഷിപ്പിച്ചു കൊണ്ടായിരിക്കണം അല്ലാതെ ഞാൻ ഇങ്ങിനെയാണ് എനിക്കിങ്ങനെയേ പറ്റൂ എന്നുള്ളവർക്ക് പറഞ്ഞിട്ടുള്ള പണി അല്ല ഇത്

ആരൊക്കെയോ മറന്നു വെച്ച സ്നേഹത്തിന്റെ ബാക്കിയാവും ഹൃദയത്തിനു അതിനേക്കാൾ ഭാരം കൂടുതൽ തോന്നിക്കുന്നത്..!!!

അടർന്ന് വീണ ഒരു പൂവിന്റെ ഇതൾ മതിയാവും ഒരു വസന്തകാലത്തിന്റെ മുഴുവൻ ഓർമ്മകൾക്കും....!!

സന്തോഷത്തിലേക്കുള്ള വഴികൾ വളരെ ചെറുതാണ്. ഒരു പുഞ്ചിരിയോ അതുമല്ലെങ്കിൽ ഒരു വാക്കോ മതിയാവും ആഴങ്ങൾ അളക്കാൻ കഴിയാത്ത സങ്കടങ്ങളുടെ നീണ്ടഗർത്തങ്ങൾ മറവികളിൽ ഓടിപ്പോയിടുവാൻ...!!!

വളർത്താതെ വളരുന്ന ഓർമ്മകൾ കൊണ്ടുള്ള ഒരു വനം തന്നെയുണ്ടാവും ഓരോരുത്തർക്കുമുള്ളിൽ...!!!

ഒരാൾക്ക് മരിച്ചുപോകാൻ സ്നേഹത്തിന്റെ മുറിവുകൾ തന്നെ ധരാളം...!!!

ഞാൻ മരിച്ചെന്ന് അറിഞ്ഞാൽ എന്റെ കവിതകളെ ഒരാവർത്തി കൂടി വായിക്കണം, നിന്നൊട് പറയാൻ ബാക്കി വെച്ചവയൊക്കെയും ഞാനതിൽ ഒളിപ്പിച്ചിട്ടുണ്ട്...!!!!

ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത ഇടങ്ങളിൽ ഞാൻ നിന്നെ പ്രതീക്ഷിക്കും, അതായിരിക്കും എന്നിലെ ഏറ്റവും നല്ല ഓർമ്മ...!!!

ഒരിക്കലും ഒരാളെ പൂർണ്ണമായി ആഗ്രഹിക്കരുത്, പ്രണയിക്കരുത്... കാരണം ഹൃദയം മുറിഞ്ഞു അനേകായിരം കഷ്ണങ്ങളിൽ ഒന്നു മാത്രമാണ് നിന്റെ കൂടെ ഉള്ളത്....!!!

നമ്മുടെ ചില വാക്കുകൾ കൊണ്ട് മാത്രം ജീവിതത്തിലേക്ക് ഒരിക്കൽ കൂടി എത്തി നോക്കാൻ ശ്രമിക്കുന്ന ജീവിതങ്ങൾ കാണാം, കാണാതെ പോകരുത്....!!!

ഈ ഭൂമിയിലെ എല്ലാവരും രാത്രികളിലെ ഉറക്കത്തിന്റെ ഏതോ തീരത്തു വെച്ചു മരിച്ചു പോകും, മറന്നു വെച്ചാലും തിരഞ്ഞു വരാൻ ആളുള്ളവർ പുലർക്കാലത്തു പുനർജനിക്കുന്നു... ബാക്കിയുള്ളവരെയെത്രെ ഒറ്റപ്പെട്ടവർ എന്നു ലോകം വിളിക്കുന്നത്....!!!

നടക്കാനിറങ്ങാൻ ഭയമാണ്, നിന്നിലേക്കുള്ള വഴികൾ പെട്ടന്നു തീർന്നു പോകുമോ എന്ന ഭയം....!!!

പ്രിയപ്പെട്ട ഒരാളെ തിരയുക എന്നത് തന്നെയല്ലേ ഏറ്റവും പ്രിയപ്പെട്ട കവിത?

ഹൃദയം കൊണ്ട് നൽകുന്ന എന്തും പ്രിയപ്പെട്ടത് ആവുന്നത് എന്തു കൊണ്ടാകാം?

വാക്ക് കൊണ്ടൊരു വരി സൃഷ്ടിച്ചത് മാത്രമായിരിക്കും ഒടുവിൽ നമ്മൾ തമ്മിലുള്ള ബന്ധം....!!!

പ്രണയം തീർന്നു പോകുമ്പോൾ എങ്ങിനെയാവാം.... ഹൃദയം തകരുന്ന ഒരു നേർത്ത ഒച്ച, നമുക്ക് മാത്രം മനസ്സിലാവുന്ന അലർച്ചകൾ അങ്ങിനെ അങ്ങിനെ ഒന്നും സംഭവിക്കാത്ത പോലെ ഒരു ലോകം തന്നെ നമുക്ക് പിന്നിൽ അവസാനിക്കുന്നു...!!!

മുറിവുകളിൽ മാത്രം ഓർക്കുന്നൊരാളുണ്ട്, വേദനകൾ കൊണ്ട് ഓർമ്മകൾ നെയ്തു തരുന്നൊരാൾ....!!!!

നിറയെ പൂക്കൾ നിറഞ്ഞിട്ടും ഒരു കാട് വസന്തത്തെ കാത്തിരിക്കുന്നുവെങ്കിൽ...??

ഓരാളിലേക്ക് നടക്കുന്ന വഴികളിൽ ദൂരം കൂടുതൽ തോന്നുമെങ്കിൽ, അത് നമ്മുടെ വഴിയല്ല എന്നു തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു....!!!!

ഒരിക്കെ ചിരിയോടെ തിരികെവരുമെന്ന ചിന്തകൾ തുരുമ്പെടുത്തുകഴിഞ്ഞിരിക്കും.
ഓർമ്മകൾക്ക് നേരെ നീട്ടുന്ന ഒരു കുഞ്ഞു കടലാസോ, ഒരു പാട്ടൊ കണ്ണിൽ തടഞ്ഞാൽ നശിപ്പിച്ചു കളഞ്ഞേക്കുക, മരിച്ചുപോയവ മോക്ഷം പ്രാപിക്കട്ടെ...!!!

Show thread
Show older
Mastodon

The original server operated by the Mastodon gGmbH non-profit