മസ്സാജിംഗ് സെന്ററിലെ കൊളീഗ്സിനെ 'സഹതടവുകാർ' എന്ന് വിളിക്കാമ്പറ്റ്വോ?

ഇതിപ്പൊ എന്റെ ഡിപ്പാർട്ട്മെന്റിലെ മാത്രം അവസ്ഥയൊന്നുമല്ല..താപ്പാനകളെല്ലാം കൂടി പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കാനുള്ള പണിയിലാ.

'രോഗീപരിചരണത്തിന് അവരുടെ സേവനം ആവശ്യമാണ്' പോലും..എച്ചോഡിമാരും പ്രിൻസിപ്പാൾമാരും ഏത് രോഗിയെയാണ് കാണുന്നതെന്നും കൂടി ആരേലുമൊന്ന് പറഞ്ഞു തന്നിരുന്നേൽ

സീനിയർ ചവറുകൾ പുതിയ പണിക്ക് വരണ്ട,അതൊക്കെ ഞങ്ങൾ ചെയ്തോളാം എന്ന രീതി ആയപ്പൊ അവർ പുതിയ അടവെടുത്തിരിക്കുവാണ്.

'ഞങ്ങൾ ജൂനിയേഴ്സ് ആയിരുന്നപ്പൊ എടുത്തിരുന്ന പണി ഇപ്പൊ ആരും ചെയ്യുന്നില്ലാ..അവരെക്കൊണ്ട് അത് ചെയ്യിക്കണം' എന്ന ലൈൻ.

ഞാനൊക്കെ ഇപ്പ ബാക്കിയുള്ളവർടെ കണ്ണിലേ കരടാണ്. ചുമ്മാതിരുന്ന് ശമ്പളം വാങ്ങുന്നതിന് പകരം പുതിയ പണി ഇരന്നു കണ്ടുപിടിക്കണ ഊള എന്ന രീതിയിലാണ് കാണുന്നത്.

ഒരു മെഡിക്കൽ എമർജൻസി വന്ന് എച്ചോഡി രണ്ട് മാസം ലീവായിരുന്നു. ആ സമയം കൊണ്ട് പുതിയ സംരംഭങ്ങളെയെല്ലാം ഇഞ്ചിഞ്ചായി കൊല്ലുവായിരുന്നു. ഹോട്ട്പ്ലേറ്റിലിരുത്തി പയ്യെ ചൂടാക്കണ തവളയുടെ സെയിം കഥ! അറ്റ്ലീസ്റ്റ് ഇതിലെ തവളകൾക്ക് കാര്യം മനസ്സിലാവുന്നുണ്ട്

സീനിയർ സ്റ്റാഫിൽ ഞങ്ങളുടെ എച്ചോഡിക്ക് മാത്രാണ് എല്ലാം മുന്നോട്ട് പോകണമെന്ന് ആഗ്രഹം.. ബാക്കിയെല്ലാം സ്റ്റാറ്റസ് ക്വോയുടെ ആരാധകരാണ്. ചേഞ്ചുകളെ എങ്ങനെയും ഇല്ലാതാക്കുക എന്നതിന്റെ ഒരു മാഫിയ

പണിയെടുക്കുവേമില്ല, പണിയെടുപ്പിക്കത്തുമില്ല..

ഉത്കർഷേച്ഛ എന്നൊരു സംഗതി ഇവിടാർക്കുമില്ല

ആകെ ധാർമിക് റോഷൻ ആയിട്ടിരിക്കുവാണ്

ഡയറ്റിംഗ് ചെയ്യുന്നവർക്ക് 'സീ' ഫുഡ്.

അല്ലാത്തവർക്ക് ഈറ്റ് ഫുഡ്!

എനിക്ക് മലയാളം വായിക്കാനും എഴുതാനും അഋയും എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ???? ആത്മ പ്രശംസ എനിക്കിഷ്ടമല്ലതോണ്ടു ഇതൊന്നും ഞാൻ ആരോടും പറയാറില്ല

അതിനിപ്പ അവന്റെ അരി വേവാതൊന്നുമിരിക്കില്ല.. എങ്കിലും ഞാൻ കൂട്ടത്തില്ല!

സിദ്ധാർഥ് മേനോൻ എന്ന ഞെക്കിമൂളിയേയൊന്നും പാട്ടുകാരനായി ഞാൻ കൂട്ടീട്ടില്ല

ഹൊ! എമ്മാതിരി പ്രാക്!

കിംവദന്തിയോ?

അതില്ല! വേണേൽ വീകോ വജ്രദന്തി തരാം..

വിവരമില്ലാത്തവർ എണ്ണത്തിൽ കൂടുതലായോണ്ട് 'പൊതുബോധം' മിക്കപ്പോഴും അവരുടെ ലെവലിനോട് ചേർന്നായിരിക്കും ഉണ്ടാവുക.

വെറും സ്റ്റാറ്റിസ്റ്റിക്സ്

ബുദ്ധിയുള്ളവർ ഒറ്റപ്പെടും.

Show older
Mastodon

The original server operated by the Mastodon gGmbH non-profit