സ്നേഹത്തിന്റെ അവസാന കണികയും ഇല്ലാതായി ഹൃദയത്തിൽ നിന്നും പൂർണമായും തുടച്ചു നീക്കും വരെ ചില മനുഷ്യരുമായി നാം ബന്ധം സൂക്ഷിക്കും .. ചിലപ്പോൾ നമുക്ക് എത്രയോ മുന്നേ അവരിൽ നമ്മോടുള്ള സ്നേഹവും അവസാനിച്ചിരിക്കാം... അവരിൽ ഒരാൾക്കു വേണ്ടി മാത്രമാണീ ബന്ധം തുടരുന്നതെന്നു ഇരുവർക്കും അറിയാമായിരിക്കും.എങ്കിലും ആ ഒരാൾക്കു വേണ്ടി അവരെന്നും പരസ്പരം സംസാരിക്കും. ഇനി ആ മനുഷ്യനില്ലാതെ എനിക്ക് ജീവിക്കാനാകും എന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാവും ആ ബന്ധം എന്നെന്നേക്കും ഇല്ലാതാവുന്നത്.
ഒരു മനുഷ്യന്റെ ലഹരി എക്കാലവും മറ്റൊരു മനുഷ്യനായിരിക്കും. സ്നേഹിക്കാൻ,സ്നേഹിക്കപ്പെടാൻ, തനിച്ചായി പോകുന്നെന്ന് തോന്നുമ്പോൾ കൂടെയുണ്ടെന്നൊരു ചേർത്ത് പിടിക്കൽ , സാരമില്ല പോട്ടെ എന്ന വാക്കിനാൽ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ , നമ്മുടെ ചിരികളിലേക്ക് കണ്ണുറപ്പിക്കാൻ , കണ്ണുനീരിനെ കൈ കൊണ്ടൊപ്പാൻ ഒക്കേത്തിനും കൂടെ നിൽക്കാൻ നിങ്ങൾക്കൊരാളുണ്ടോ ആ മനുഷ്യനാവും നിങ്ങളുടെ ലഹരി . അത് നഷ്ടപ്പെടുമ്പോഴാണ് മറ്റെല്ലാ ലഹരികളിലേക്കും മനുഷ്യൻ ചേക്കേറുന്നതും.
ആശയം കട :- Zelha Rashee
സ്നേഹിച്ചു സ്നേഹിച്ചു കൂടെ നിന്ന മനുഷ്യരോടെല്ലാം തോൽവി സമ്മതിച്ച ഒരാൾ മാത്രമാണ് ഞാൻ.
എനിക്ക് വേണ്ട വിധത്തിൽ നിങ്ങളെ സ്നേഹിക്കാൻ അറിയില്ല 💜
#അനു
അവർ പറഞ്ഞ പോലെ കുറേക്കൂടി അധികമായി ഒരാളെ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കാത്തത് എന്താകും.
ഭൂമിയിൽ ആരോടും ആഴത്തിൽ സ്നേഹത്തിലേർപ്പെടണ്ട എന്ന് ചിന്തിക്കാൻ കാരണമെന്താകും?
ഭൂതകാലവും നഷ്ടങ്ങളുടെ പേടിപെടുത്തലുമായിരിക്കും.
മനുഷ്യർ ഇറങ്ങി പോയേക്കാവുന്ന സമയങ്ങളിൽ ഞാൻ എന്ത് ചെയ്യുമെന്ന സ്വാർത്ഥതയാകും. ഓർമ്മകളാൽ വേട്ടയാടപ്പെടുമെന്ന ബോധമായിരിക്കും.
എത്ര എത്ര കാരണങ്ങളാണ് സ്നേഹിക്കാനിറങ്ങി പുറപ്പെടുമ്പോൾ തോന്നുന്നത്.
ശരിക്കും ഞാൻ ആരെയെങ്കിലുമൊക്കെ സ്നേഹിക്കുന്നുണ്ടോ എന്നും, അവർ ആഗ്രഹിക്കുന്ന തരത്തിൽ പിശുക്കാതെ സ്നേഹംകൊടുക്കാൻ കഴിയുന്നുണ്ടോയെന്നും ഓർക്കുകയായിരുന്നു.
എത്രപ്രാധാന്യമുള്ള ചോദ്യമാണിത്.
ഞാനിതിൽതോറ്റിരിക്കുന്നു. ഓരോരുത്തരെയായി എണ്ണിനോക്കി.
സ്നേഹിക്കപ്പെടുന്നു എന്നതോന്നലുണ്ടാക്കിയ മനുഷ്യർ.
അത്ഭുതം തോന്നുന്നു. എന്റെ സ്നേഹത്തിന്റെ സ്പർശനങ്ങൾ വേണ്ടവിധത്തിൽ അവരിൽ ഏറ്റിട്ടുണ്ടാകാൻ വഴിയില്ല. എങ്കിലും അവരെന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം
സ്നേഹത്തിന്റെ എത്രഅടയാളങ്ങൾ നിങ്ങളെനിക്ക് തന്നിരിക്കുന്നു.
എന്നോടൊരാൾ
എന്നെ കുറെ കൂടി അധികമായി സ്നേഹിക്കുമോ എന്ന് ചോദിച്ചിരുന്നു.
ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് മാത്രമേ ഉത്തരം പറഞ്ഞുള്ളു.
എങ്ങനെയാണ് കുറേകൂടി അധികമായി വർദ്ധിച്ച ആർത്തിയോടെ ഒരാളെ സ്നേഹിക്കുന്നത്?
സ്നേഹിക്കാൻ മറന്ന് പോയത് പോലെ തോന്നുന്നു.
അവരുടെ ചോദ്യം എല്ലാ സ്നേഹബന്ധങ്ങളിൽ നിന്നുമെന്നെ അടർത്തി മാറ്റിയിരിക്കുന്നു.
ഞാൻ പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ അനുഭവങ്ങളെല്ലാം പെട്ടന്ന് ശൂന്യമായത് പോലെ......!
നാല് ദിവസമായി ഒരാളോട് എന്തരോ ഒരിഷ്ടം തോന്നുന്നു.
അഞ്ചാമത്തെ ദിവസം ,അത് എന്തിന്, എന്തു കൊണ്ട്, എന്തായിട്ട്, ആരായിട്ട് എന്നൊക്കെ ആലോചിച്ചു കൊണ്ടേയിരിക്കുന്നു.
ആറാമത്തെ ദിവസം, വീണ്ടും ഇഷ്ടം തോന്നിക്കൊണ്ടേയിരിക്കുന്നു.
ഏഴാമത്തെ ദിവസം, അങ്ങനെ ഒരാൾ ജീവിതത്തിൽ ഒരിടത്തും വന്നിട്ടില്ലെന്നങ്ങു വിശ്വസിപ്പിക്കുന്നു.
ഉറങ്ങാതെ കിടക്കുന്നു
#യാമി
നോക്കൂ,
പൂര്ണ്ണതകളേയും അപൂര്‍ണ്ണതകളേയും മനസിലാക്കി ഒരാൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ,
നിങ്ങളെ നിങ്ങളായി തന്നെ ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ,
നിങ്ങളിലെ ഉയര്ച്ചകളിൽ സന്തോഷിക്കുന്നുവെങ്കിൽ,
കാരണങ്ങളില്ലാതെ നിങ്ങളോടൊപ്പം കൂട്ടിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,
ഒടുവില്‍ കൈകൾ പരസ്പരം ചേര്‍ത്ത് പിടിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ,
നിങ്ങള്‍ക്കത് സാധ്യമാവുകതന്നെ ചെയ്യും !
കാരണം, അവസാനം വരെയും അയാൾ കൂടെയുണ്ടാകുമെന്ന ഉറപ്പുള്ളതുകൊണ്ട് മാത്രം !
✨
പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനപ്പൊതികളേക്കാൾ വില കൂടുതൽ ഭ്രാന്തൻ ചിന്തകളില്‍നിന്നും പൊട്ടിത്തെറിച്ച് നടുറോഡിൽ മൊട്ടിടുന്ന പ്രകടനങ്ങൾക്കോ ചിരിയുടെ അങ്ങേതലയ്ക്കലെത്തിക്കുന്ന അയാളുടെ കുഞ്ഞുകുഞ്ഞു തമാശകൾക്കോ ആയിരിക്കും...
നമ്മെകൊണ്ട് ആവശ്യമുള്ളപ്പോള്‍ മാത്രം സെക്കന്ഡുക്കൾക്കൊണ്ട് ഓടിയെത്തുന്നവരേക്കാൾ നിഷ്കളങ്കമായ സ്നേഹം ദിവസവും കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നും ഒരുനോക്കു കാണാന്‍ വേണ്ടി എത്തുന്നയാൾക്കായിരിക്കും...
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മഞ്ഞിച്ച വെട്ടത്തിരുന്ന് കഴിക്കുന്ന ഭക്ഷണത്തേക്കാളും രുചി റോഡരുകിലെ തട്ടുകടയിൽനിന്നും വാങ്ങി വായിൽ വെച്ചുതരുന്ന ആ ചൂടുള്ള ഓംലെറ്റ് കഷ്ണത്തിനായിരിക്കും...
ഉള്ളു നീറുമ്പോ കെട്ടിപ്പിടിക്കുന്ന, കണ്ണീര് ഒപ്പുന്ന തലയിണയേക്കാൾ ആശ്വാസം അയാളുടെ കൈയിൽ ചുറ്റിപ്പിടിച്ച് വിയര്‍പ്പ് നനഞ്ഞ തോളില്‍ ഒന്ന് ചാരി കിടക്കുമ്പോഴായിരിക്കും...
കൂടെ ആരാണ് എന്നതിലല്ല,
അയാൾ എവിടെനിന്നുള്ള, എങ്ങനെയെന്നുള്ള ഒരാളാണെന്നതിലുമല്ല,
ഒപ്പമുള്ള നിമിഷങ്ങളില്‍ നമ്മളും അതേപോലെ അയാളും എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം...
ബുള്ളറ്റിലിരുന്നുള്ള നഗരയാത്രയെക്കാളും ഒരിത്തിരി ഭംഗി കൂടുതൽ ഒരുപക്ഷെ രാത്രികളിലെ കൈ പിടിച്ചുള്ള, അയാളോടൊപ്പമുള്ള കിലോമീറ്ററുകളോളം നീളുന്ന ഒരു നടത്തത്തിനായിരിക്കും...
സ്നേഹിക്കപ്പെടാൻ ആരാണാഗ്രഹിക്കാത്തത്...
ഒരാളിലേക്ക് മാത്രമായെപ്പോഴും
പരിഗണനയും സ്നേഹവും
ഒഴുകി കൊണ്ടേയിരിക്കുമ്പോൾ
അവിടെ മറ്റൊരാളിലെ മുഴുവൻ നീരുറവയും
വറ്റി വറ്റി, ഒരു മണൽതരീടത്ര
തുള്ളിയെങ്കിലും അയാൾക്കും കൂടി
തിരിച്ചു നൽകിക്കൂടെ എന്ന
ചോദ്യമുദിക്കാത്ത ഏതിടമാണുള്ളത്...
ഒരാൾ മാത്രം എപ്പോഴും സ്നേഹിക്കപ്പെടുകയും
മറ്റൊരാൾ സ്നേഹിക്കാൻ മാത്രമായി
ശേഷിക്കുകയും ചെയ്യുമ്പോളവിടെ
വല്ലാത്തൊരു വീർപ്പുമുട്ടലുണ്ടാകും....
ഇറങ്ങി ഓടാൻ പാകത്തിനൊരു വീർപ്പുമുട്ടൽ 💔
#ഫിദ
ഒരാളെ നഷ്ടപ്പെത്തിയ ശേഷം നിങ്ങൾ എന്തുചെയ്യും?
കുറേ നേരം അയാളെ ഓർക്കും
കുറേ നേരം ഓർക്കില്ല എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കും
പിന്നെ ഉറങ്ങിപോകും
#യാമി
നോക്കൂ..
ഒരാൾ നമ്മെ വേണ്ടെന്നു
വെക്കുന്നതിന്റെ അർത്ഥം
അയാൾക്ക് നമ്മെ വേണ്ടെന്നു
തന്നെയാണ്..
അതെന്തു കൊണ്ടാണെന്നു
ചികഞ്ഞു ചികഞ്ഞു
നിങ്ങൾക്കെന്താണ് കണ്ടെത്തേണ്ടത്..
അത്രയും നാളത്തെ
പ്രണയത്തെയോർത്ത്
ഇനിയും കണ്ടുമുട്ടാമെന്ന്
ചിരികൾ കൈമാറാമെന്ന്
തനിച്ചിരിക്കുമ്പോൾ
ഓർത്തു കൊള്ളാമെന്ന്..
ഈ വിധം
ഒരുപാധികളുമില്ലാതെ
ഒരു മനുഷ്യനിൽ നിന്നു
ഇറങ്ങിപ്പോന്നു നോക്കൂ..
എന്ത് രസമാണെന്നോ..
#കടപ്പാട്
ഒരാൾ മറ്റൊരാളെ
ഉപേക്ഷിക്കുന്നതിന്
കുറഞ്ഞത്
രണ്ടു കാരണങ്ങൾ
എങ്കിലും കാണും.
അല്ലാതെ പിന്നെങ്ങനെയാണ്
അത്രയും പ്രിയമുള്ളൊരാളോട്
ഇനി കാണേണ്ടതില്ലെന്ന് ...
ഓർക്കേണ്ടതില്ലെന്ന് ..
ഒരുമിച്ചിരിക്കേണ്ടതില്ലെന്ന്..
പറയാൻ കഴിയുക.
എന്നിട്ടും നമ്മളയാളോട്
കാണാതിരിക്കാനാകില്ലെന്ന്
നീറി മരിക്കുമെന്ന്
വിട്ട് പോകരുതെന്ന്
യാചിക്കും ..
അവർ നിരത്തുന്ന കാരണങ്ങളെക്കാൾ
എത്രയോ വലുതാണ്
നമ്മുടെ പ്രണയമെന്നു വാദിക്കും..
അപ്പോഴേക്കും ഉള്ളിൽ നിന്ന് നിറങ്ങളില്ലാതെയാകും
ദുഃഖങ്ങളില്ലാതെയാകും
സന്തോഷങ്ങളില്ലാതെയാകും
മനുഷ്യർ പതുക്കെ മാഞ്ഞു തുടങ്ങും
ദുഃഖമോ, സന്തോഷമോ, മടുപ്പോ ഒന്നും തോന്നാതെ വെറുതെ ജീവനില്ലാതെ ജീവിക്കാൻ തുടങ്ങും
യഥാർത്ഥത്തിൽ ആഴത്തിൽ ആഴത്തിൽ എങ്ങനെയെങ്കിലും എവിടെയെങ്കിലുമൊക്കെ വച്ചു കരയുന്ന മനുഷ്യർ ജീവിക്കാൻ കെൽപ്പുള്ളവരാണ്
അവർ ജീവിക്കാൻ എന്തെങ്കിലുമൊക്കെ കാരണം കണ്ട് പിടിക്കും
ശൂന്യത അനുഭവിക്കുന്നവരോ?
അവർ
ലോകത്തിലെ ഒന്നുമായും അനുരഞ്ജനത്തിൽ അല്ലാത്തവരാണ് പണ്ടേ മരിച്ചു പോയവരായിരിക്കും 💜
#അനു
ഞാൻ കരുതിയിരുന്നത് കരയുന്ന മനുഷ്യരാണ് ഉള്ളില്‍ വലിയ നോവുള്ളവർ എന്നാണ്
പക്ഷേ അങ്ങനെ അല്ല
ശൂന്യത അനുഭവിക്കുന്ന മനുഷ്യരാണ് അപകടമാം വിധം അപകടമായ വേദന അനുഭവിക്കുന്നത്
അവരുടെ ഇടയിൽ എന്തെങ്കിലും മിണ്ടാനോ, ആഴത്തിൽ കരയാനോ തക്ക കെൽപ്പുള്ള ഒന്നും തന്നെ ഉണ്ടാകില്ല.
സ്നേഹത്തിന്റെ ചൂടേറ്റാലോ ആരെയെങ്കിലുമൊക്കെ ഒപ്പമുണ്ടെന്ന് തോന്നിയാലോ
മാറാവുന്നതിനേക്കൾ ആഴത്തിൽ ശൂന്യതയുമായി കൂട്ട് പിടിച്ചിട്ടുണ്ടാകും.
കാപ്പിപെണ്ണ് ☕ വയലറ്റ് 💜