C/2020 F3 ധൂമകേതുവിനെ കാണാൻ നഗരത്തിന്റെ വെളിച്ചമില്ലാത്ത ദൂരെ ഒരിടത്തു പോയതാണ്. ധൂമകേതുവിനെ കണ്ടുപിടിക്കാൻ സ്റ്റെല്ലാരിയം ആപ്പ് കാശു കൊടുത്തു വാങ്ങുകയും ചെയ്തു. അമ്പിളിമാമന്റെ വെളിച്ചം കാരണം ധൂമകേതുവിന്റെ ധൂമം പോലും കാണാൻ പറ്റിയില്ല.

തോർത്തും ലൈഫ്ബോയ് സോപ്പും കൊണ്ടു പോയതു കൊണ്ട് യാത്ര അപ്പാടെ നഷ്ടമായില്ല.

@ranjithsiji അതെന്താ കാശു കൊടുത്താൽ? ഫ്രീ സോഫ്റ്റ്‌വെയർ എഴുതുന്നവർക്ക് റേഷൻ സൗജന്യമാണോ? അവർക്കു വീട്ടുവാടക കൊടുക്കണ്ടേ? അവരുടെ മക്കൾക്ക് സ്‌കൂളിൽ ഫീസില്ലാതെ പഠിക്കാമോ? 🤔

സ്റ്റെല്ലാറിയം മൊബൈൽ ഫ്രീ സോഫ്റ്റ്‌വെയർ അല്ല, "ഫ്രീ ആസ് ഇൻ ഫ്രീ ബിയർ" ഫ്രീയുമല്ല. സ്റ്റെല്ലാറിയം ഡെസ്ക്ടോപ്പ് പ്രൊജക്റ്റ് തുടങ്ങിയ ആളുടെ ഒരു ബിസിനസ് സംരംഭമാണ്.

stellarium-labs.com/about/

അദ്ദേഹം ബിസിനസിൽ വിജയിക്കണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടു കാശു കൊടുത്തു വാങ്ങി. 🙂

@sajith പിന്നെ fdroid ല്‍ simple tools എന്നപേരിൽ എല്ലാ android അടിസ്ഥാന സംഗതി കളും ഉണ്ടാക്കുന്ന tibor kaputra എന്നയാളുടെയും apps വാങ്ങിയിട്ടുണ്ട്. Google play service, google play, gmail, google maps എന്നിവയില്ലാതെ android ഉപയോഗിക്കാന്‍ ഇവ വേണ്ടിവരും

@ranjithsiji
simple tools നെ കുറിച്ച് പറഞ്ഞതിനു നന്ദി. അതിലെ കോണ്ടാക്റ്റ്സ് നല്ലതായി തോന്നുന്നു. സ്റ്റോക് കോണ്ടാക്റ്റ് ആപ്പിൽ ഗ്രൂപ്പ് (ഗൂഗിളിൽ സിങ്ക് ചെയ്യാതെ) ഇല്ലാത്തതുകൊണ്ട് വലിയ കഷ്ടപ്പാടാണ്. കോൾ ചെയ്യുമ്പോൾ ഒരോ പ്രാവശ്യവും ഏതു സിം വേണമെന്നു സെലക്റ്റ് ചെയ്യണം എന്ന പ്രശ്നമുണ്ട്. കുറച്ചു നോക്കട്ടെ.
@sajith

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!