Follow

വയനാടൻ ട്രിപ്പിന്റെ ഒന്നാം വാർഷികം ആണ് 14 നു :)

· · Web · 2 · 0 · 3

പോയവർ എല്ലാം വീട്ടിൽ കള്ളം പറഞ്ഞാണ് പോയത് എന്നാണ് ഇതിന്റെ ഹൈലൈറ്റ്

Show thread

ട്രിപ്പ് പ്ലാൻ ഇവന്മാർ ചെയ്യുമ്പോ ഇതു വർക് ആവുമോ ഇല്ലയോ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു! (സാധാരണ ഞങ്ങൾ പ്ലാൻ ചെയ്യുന്ന ട്രിപ്പ് എല്ലാം മൂഞ്ചാറ് ആണ് പതിവ് )... ആദ്യം ഞാൻ സമ്മതം മൂളിയെങ്കിലും വീട്ടിൽ വെറുതെ കുത്തി ഇരിക്കുന്ന എനിക്ക് പോകാൻ ഉള്ള പൈസ എടുപ്പ് ബുദ്ധിമുട്ട് ആയിരുന്നു!!
ട്രിപ്പ് നടക്കില്ല എന്നു വിചാരിച്ചു ഞാനും വീട്ടിൽ ഒന്നും പറയാൻ പോയില്ല. ആദ്യമേ കേരളം വെളിയിൽ ആണ് പ്ലാൻ ഇട്ടത്. പിന്നെ കൂടെ പടിച്ചവൾക്കും വരണം എന്നു പറഞ്ഞപ്പോ വീണ്ടും മുടക്കം.. അവൾക്ക് പോയേ പറ്റൂ..

Show thread

എന്നാ അവളുടെ കൂട്ടുകാരിയും കൂടെ കാണും എന്നായി. ഗോകരണ ആദ്യം ഉറപ്പിച്ചെങ്കിലും സമയം പരിധിയും പൈസ ബഡ്ജറ്റും കണക്കിൽ എടുത്തു മൂന്നാലു ആഴ്ച കൊണ്ടു സ്ഥലം വയനാട് ആയി 😆. അവളുമാരുടെ ഹൗസ് സർജെൻസി കഴിഞ്ഞു ഗ്രാജുവേഷൻ നടക്കുന്നതിനു മുന്നേ വേണം പോകാൻ!! ആദ്യം ഏപ്രിൽ നിശ്ചയിച്ചു പിന്നെ മാറ്റി മാറ്റി മെയ് ആക്കി.. കൂട്ടുകാരൻ അവന്റെ കോളേജ് ഫ്രണ്ടിനെ വിളിച്ചു ബത്തേരിയിൽ റിസോർട്ടും ബുക്ക് ചെയ്തു..സമയം എല്ലാം നിശ്ചയിച്ചു കഴിഞ്ഞാണ് ഞാൻ അറിയുന്നത്.. വെള്ളിടി വെട്ടി ഞാൻ വീട്ടിൽ ഇരുന്നു. അവസാനം വരെ ഒഴിഞ്ഞു മാറാൻ നോക്കി

Show thread

നടന്നില്ല.. അവസാനം ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു! അടുത്ത പ്രശ്നം വീട്ടിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്നായിരുന്നു. ട്രെയിൻ ആണേൽ സമ്മതിക്കാം അല്ലെങ്കിൽ പോകണ്ട എന്നു വീട്ടുകാർ.. വീണ്ടും ത്രിശങ്കു സ്വർഗ്ഗത്തിൽ :(

എന്നാൽ ട്രെയിനിന് ആണ് പോകുന്നത് എന്നു കള്ളം പറയാൻ തീരുമാനിച്ചു! ട്രെയിൻ സമയവും എല്ലാം നോക്കി വെച്ചു.. ബൈക്കിൽ പോകാൻ ആണേൽ സമ്മതിക്കാത്ത വീട്ടുകാർ ഉള്ള ഞങ്ങൾ രണ്ടു പേർ, ടൂർ പോകുന്നു എന്ന് വീട്ടിൽ പോലും പറയാത്ത അവളുമാർ.. അവളുമാർ ഉണ്ടെന്നു വീട്ടിൽ പറയാത്ത ബാക്കി നാലെണ്ണം!!

Show thread

ഫ്രണ്ടിന്റെ ഉപാപ്പന്റെ ഒരു കാറും രണ്ടു ബൈക്കും സെറ്റാക്കി.. മൊത്തം ഞങ്ങൾ എട്ടുപേർ :) അവളുമാരേ എറണാകുളം നിന്നും ഒരുത്തനെ തൃപ്പൂണിത്ര നിന്നും പൊക്കണം.. കാറു ഞാനും ഒരുത്തനും ഒരു ബൈക്കിലും അടുത്തവൻ വേറെ ബൈക്കിലും അടുത്ത രണ്ടെണ്ണം കാറിലും ആയി വീട്ടിൽ നിന്നും ഇറങ്ങി !! എടത്വ ആയപ്പോൾ ഞാൻ ഇരുന്ന വണ്ടി ഓടിച്ചവന്റെ അപ്പൻ വിളിച്ചിട്ട് എപ്പോഴാ ട്രയിൻ എന്നു ചോദച്ചപ്പോ ബൈക്കിൽ ആണ് പോണേ എന്നു അവൻ ( ആ തെണ്ടിയും വീട്ടിൽ കള്ളം പറഞ്ഞിരിക്കുന്നു എന്നു അപ്പോഴാ അറിഞ്ഞത് ) അമ്പലപ്പുഴയും അലപ്പുഴയും ഒക്കെ കടന്നു അരൂർ

Show thread

എത്തിയപ്പോ കാർ ആലുവയ്ക്കും ഞങ്ങൾ മൂന്നും മറ്റേ തെണ്ടിയെ വിളിക്കാനും തിരിഞ്ഞു !! ഗൂഗിൾ മാപ്പിൽ നോക്കി പോയത് കൊണ്ട് മൂന്നാലു വട്ടം വഴി തെറ്റി :(

ഏതൊക്കെയോ ഊട് വഴിയും പോലീസുകാരുടെ തെറിയും ഒക്കെ കേട്ട് അവനേം പിക്ക് ചെയ്ത്‌ നേരെ ഇടപള്ളിക്.. അവിടുന്നു രാത്രി ഫുഡ് അടിച്ചു നേരെ കോഴിക്കോട് ! തൃശൂരും ഒകെ കഴിഞ്ഞു കുറെ കഴിഞ്ഞപ്പോ കാർ കാണാൻ ഇല്ല.. മറ്റേ ബൈക്കും കാണാനില്ല !! ഞങ്ങൾ ഒരു റൂട്ട് പോയി.. മറ്റവമാർ വേറെ റൂട്ട് പോയി കാർ മാത്രം ഒർജിനൽ റൂട്ടിലും പോയി !! കുറെ കഴിഞ്ഞപ്പോ മുടിഞ്ഞ മഴ..

Show thread

ഫോൺ വിളിച്ചപ്പോൾ 4 കിലോമീറ്റർ പുറകിൽ വന്നു ലെഫ്റ്റ് കട്ട് ചെയ്യണം എന്നൊക്കെ!! പറഞ്ഞ സ്ഥലത്തു വന്നപ്പോ കാർ ഉണ്ട്, ബൈക്കു ഇല്ല. അവന്മാരെ വിളിച്ചപ്പോൾ 25 km അവന്മാർ മുന്നിൽ ആണെന്ന് മനസ്സിലായി! എന്നാ കോഴിക്കോട് വെച്ചു കാണാം എന്നു പറഞ്ഞു അവന്മാരോട് വിട്ടോളാൻ പറഞ്ഞു. കാറും ഞങ്ങൾ കുറച്ചു നേരമേ അടുത്തു അടുത്തു പോയുള്ളൂ.. പിന്നെ അതും കാണാൻ ഇല്ല.. ഗൂഗിൾ മാപ്പ് ശരണം എന് പറഞ്ഞു ഞങ്ങൾ വീണ്ടും!! ഇത്തവണ വഴി തെറ്റി ഏതോ ജെട്ടിയിലേക്ക് ആണ് പോയത് ( രാത്രി ഒന്നരയ്ക്ക് വഴി ചോദിക്കാൻ അതിനു റോഡിൽ ആരും ഇല്ലല്ലോ) !!

Show thread

അവിടുന്നും മുന്നോട്ടു പോയപ്പോ പെട്രോൾ ഡിഷ്‌ക്യു എന്നു ലാസ്റ്റ് കട്ടയിൽ നിക്കുന്നു.. തിരൂരങ്ങാടി എത്തി പെട്രോളും അടിച്ചു കോഴിക്കോടിന് വഴി ചോദിച്ചപ്പോ രണ്ട് വഴി ഉണ്ടെന്നു !! ഒരെണ്ണം എടുത്തു ഞങ്ങ വിട്ട്.. പറഞ്ഞു വന്നപ്പോ ലാസ്റ്റ് ആണ് ഞങ്ങൾ!! റോഡിന്റെ നടക്കുള്ള ഡിവൈഡർ തീരെ പൊക്കം ഇല്ലാത്തത് കൊണ്ട് രണ്ടു തവണ വണ്ടി കേറുമോ എന്നു പേടിച്ചു !! മറ്റേ ബൈക്ക് ആദ്യം കാലിക്കറ്റ് എത്തി. പുറകെ കാറും. ഞങ്ങ അപ്പോഴും 17 km പുറകിൽ 😷 ഒരുവിധത്തിൽ കോഴിക്കോട് എത്തിയപ്പോ വീണ്ടും വീട്ടിൽ നിന്നും വിളി..

Show thread

ട്രെയിൻ ഇറങ്ങി ബസ് പിടിക്കാൻ പോകുവാണ് എന്നു പറഞ്ഞു വെച്ചു. പിന്നെ നേരെ വയനാട്!! ഓൾ ഇന്ത്യ എന്ജിനീറിങ് എക്സാം എഴുതാൻ കൊടുവള്ളി പോയത് കൊണ്ടു ആ ഓർമയിൽ ആദ്യം ഞങ്ങൾ പോയി ചുരം കയറുന്നതിനു മുന്നേ വീണ്ടും എണ്ണയടി!! 6.30 ക്കു ബത്തേരി എത്തേണ്ട ഞങ്ങൾ 7 ആയപ്പോഴും ചുരം കേറിയിട്ടില്ല :( പിന്നെ അങ്ങോട്ട് പറപ്പിക്കൽ ആയിരുന്നു.. കാർ ആദ്യമേ വിട്ടു, പകുതി ആയപ്പോൾ ടയർ പഞ്ചർ!! അതും കഴിഞ്ഞ് പോയപ്പോ ഹൈവെ പോലീസ് ഇന്റർസെപ്റ്ററും ആയി.. ദൂരെന്നു കണ്ടു വണ്ടി ചവിട്ട് 80 ഒകെ ആക്കിയപ്പോഴേക്കും ഞങ്ങ അവരെ പാസ് ചെയ്‌തു

Show thread

ബത്തേരി എത്തിയപ്പോ സമയം പത്ത്😷 പിന്നെ റിസോർട് കണ്ടു പിടിച്ചു ഫ്രഷ് ആയി വന്നപ്പോ ഉച്ച ആവാർ ആയി :( ലഞ്ചും കഴിച്ചു നേരെ ഇടക്കൽ ഗുഹ , നെയൊലിത്തിക്ക് എൻഗ്രിവിങ്‌സ് കണ്ട് നേരെ കാന്തൻപാറ. അവിടെ കുറെ നേരം മറിഞ്ഞു കഴിഞ്ഞു എല്ലാരും ആകെ ഒരു വഴിയായി.. ഒന്നാമത്തെ rest ഇല്ലാതെ വണ്ടി ഓടിച്ചു വന്നതിന്റെ ക്ഷീണം വേറെ :( അല്ലറ ചില്ലറ കറക്കം ഒക്കെ കഴിഞ്ഞു 4 ബീറും ഫുഡും വാങ്ങി റൂമിൽ !! വെളിയിൽ പിന്നേം മഴ!! വെള്ളം അടിയിൽ (ബീർ ഉൾപ്പടെ) നിത്യ കന്യകന്മാർ ആയ ഞങ്ങ നാല് പേരും ഫ്രണ്ടിന്റെ കൂട്ടുകാരിയും!!

Show thread

ബീർ കിട്ടയപാടെ ഫ്രണ്ട് തുടങ്ങി !! ഫ്രണ്ടിന്റെ കൂട്ടുകാരിയും ബീറും അടിച്ചു ഐശ്വര്യം ആയി തുടങ്ങി!! എന്നാൽ അന്ന് ഒരു ബീർ പോലും കഴിക്കാതെ
വീണ്ടും പച്ച ആയി ഞങ്ങൾ പൊറോട്ടയിലും ബീഫിലും കണ്ണു വെച്ചു ഞങ്ങ നാല് പേരും ഇരുന്നു 😆😆 ഫുഡ് അടി കഴിഞ്ഞു എല്ലാ എണ്ണവും പോയി.. രാവിലെ ഏതോ view പോയിന്റിൽ പോകാൻ ഉള്ളത് കൊണ്ട് ഞാൻ ഹാളിൽ സെറ്റി ഒക്കെ വലിച്ചു ഇട്ട് സുഖ ഉറക്കം!! അലാറം കേട്ട് അഞ്ചു മണിക് എഴുനേറ്റ്!! കുളിച്ചു കുട്ടപ്പൻ ആയി ഇരുന്നിട്ട് ബാക്കി എല്ലാതിനേം വിളിച്ചു എഴുനേപ്പിച്ചു.. sun റൈസ് കാണാൻ വേണ്ടി പോകാൻ

Show thread

എല്ലാം ഒരുങ്ങി ഇറങ്ങിയപ്പോ സമയം 6.15 !! പിന്നെ ഒരു വിധത്തിൽ view പോയിന്റ് എത്തിയപ്പോ സൂര്യൻ ഒക്കെ ഉദിച്ചു കഴിഞ്ഞു ( മൂഞ്ചൽ) !! പിന്നെ വന്നതല്ലേ എന്നോർത്ത് അങ്ങു മുകളിൽ വരെ കേറി.. അവിടെ ഒരു 10 വരെ നിന്നിട്ട് രാവിലത്തെ അണ്ണാക്കിൽ തള്ളിയിട്ട് നേരെ ബാണാസുര ഡാമിൽ!! ഉച്ച വരെ ഡാമും റോപ് വെയും ഒകെ നിന്നു നേരെ ചുരം ഇറങ്ങാൻ :) പിന്നേം മൂന്നെണ്ണം മൂന്നു സ്ഥലത്തു എത്തുന്നു (ഗൂഗിൾ മാപ്പ്) :( ചുരം ഇറങ്ങുന്നതിനു മുന്നേ wayanad എന്ന് എഴുതിയെക്കുന്നത് ഇടത്തു വെച്ചു ഫോടപ് എടുപ്പ് (വന്നു എന്ന് പ്രൂഫ് വേണമല്ലോ)

Show thread

ഞങ്ങൾ 7 പേരും lkg മുതൽ ഒന്നിച്ചു പഠിച്ചവർ ആയിരുന്നു! അവളുടെ കൂട്ടുകാരിയെ കൊണ്ടു wayanad ബോർഡ് കാണാത്ത വിധത്തിൽ ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുത്തു. ഞാൻ ഇരുന്ന വണ്ടി ഓടിച്ചവന് ബ്രേക്ക് ചവിട്ടാൻ അറിയില്ല എന്ന് തോന്നി എനിക്ക്.. ചുരം ഇറങ്ങിയിട്ട് അവൻ പിന്നെ വണ്ടി നിർത്തിയത് കോഴിക്കോട് ബീച്ചിൽ 😑 ബാക്കി ഉള്ളവറ് ചായേം ഒക്കെ കുടിച്ചു പയ്യെ വരുന്നുള്ളൂ എന്നൊക്കെ.. നിൽക്കാൻ വയ്യേ മൈരേ എന് ചോദിച്ചു തെറി വേറെ! നേരത്തെ വന്നത് കൊണ്ടു ബീച്ചിൽ ഇറങ്ങാതെ കൽ കെട്ടിൽ കൂടെ നടന്നു അതിന്റെ അറ്റം പോയി ഇരുന്ന്!!

Show thread

ഒന്നര മണിക്കൂർ കഴിഞ്ഞു ബാക്കി പട ബീച്ചിൽ ലാൻഡ് ചെയ്തു.. സന്ധ്യ വരെ വെള്ളത്തിൽ മറിഞ്ഞു കഴിഞ്ഞു ഡ്രസ് മാറാൻ നോക്കുമ്പോ ഒറ്റ സ്ഥലം ഇല്ല!! അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് നടന്നു അവസാനം ക്ഷമ കെട്ടു ബീച്ച് സൈഡ് തന്നെ ഉള്ള ഒരു കഫെ കാരനോട് പറഞ്ഞു അവരുടെ ബാത്രൂം സെറ്റാക്കി.. പെണ്പിള്ളേര് ആദ്യം പറഞ്ഞു വിട്ട്.. വെളിയിൽ ഷവർ ഉള്ളത് കൊണ്ട് ബാക്കി ഞങ്ങൾ അവിടെ നിന്നും വേട്ടവും വെളിച്ചവും ഒന്നും ഇല്ലാത്തതു കൊണ്ടും ഇരുട്ട് ആയതു കൊണ്ടും എല്ലാവനും ഷഡി നിന്നൊൻഡ് സമൂഹ കുളി😑 ഷഡി പുറവും കഴിഞ്ഞു അവസാനം nude ആയി

Show thread

ഒരുത്തൻ.. പെണ്പിള്ളേര് ഇറങ്ങുന്നതിന് മുന്നേ കുളി കഴിഞ്ഞു സെറ്റായി.. എല്ലാരും പിന്നെ കാറിനു ചുറ്റം കൂടി അടുത്ത പ്ലാൻ നെ പറ്റി ചിന്ത.. എന്നാ പരാഗണ് നിന്നും ബിരിയാണി ആകാം എന് എല്ലാരും.. പിന്നേം വില്ലനായി ഗൂഗിൾ മാപ് :( രണ്ടു കറക്കം കറങ്ങി സ്ഥലത്തു എത്തി.. നീണ്ട ക്യൂ.. ഒരുവിധത്തിൽ നിന്ന് നിന്ന് സീറ്റോപ്പിച്ചു ഫുഡ് അടി കഴിഞ്ഞപ്പോ ഫ്രണ്ട് ഒരുത്തനു അവന്റെ വേറെ ഏതോ ഫ്രണ്ടിന്റെ ലൈൻന് ഈ രാത്രിക്ക് ബിരിയാണി വാങ്ങിച്ചു കൊടുക്കണം പോലും!! ഒരു വിധത്തിൽ ആ തെണ്ടിയുടെ മനസ്സ് മാറ്റി വീണ്ടും വെളിയിൽ ഇറങ്ങിയപ്പോ

Show thread

ഞാനും കാർ ഓടിച്ചവനും ഒഴിച്ചു ബാക്കി ആറു എണ്ണവും മിസ്സിങ്!! അവളുമാരുടെ വേറെ ഏതോ കൂട്ടുകാരി അവളുമാരെ കാണാൻ ബീച്ച്ൽൽ വന്നിട്ടുണ്ടെന്ന്. അയിന്റെ പുറകെ ആണ് ബാക്കി നാലും കൂടെ പോയത്! മൊത്തത്തിൽ രാത്രി 11.30 വരെ ബീച്ചിന്റെ സൈഡ് തന്നെ ആയിരുന്നു!! അവിടെ ഏതോ മരത്തിന്റെ ചുവട്ടിൽ ഞങ്ങ മൂന്നെണ്ണം ഫ്ലാറ്റ് ! തിരിച്ചു പോകാൻ ഒരു വെളിവും ഉറക്കം വന്നു ചത്തു ഇരിക്കുന്ന ഞങ്ങളും.. വീണ്ടും എന്റെ ബ്രേക്ക് ചവിട്ടാൻ അറിയാത്ത സൈക്കോ കൂട്ടുകാരൻ പറപ്പിക്കുന്നു.. ഒരു വിധത്തിൽ മറ്റേ ബൈക്കിൽ വന്നവന്മാറ് പയ്യെ പോടാ എന്നു

Show thread

പറഞ്ഞപ്പോ ഒരു കണ്ണിൽ ചോര ഇല്ലാതെ പറ്റത്തില്ല എന്നു പറഞ്ഞ് കളഞ്ഞു ഞങ്ങടെ സൈക്കോ😢 വീണ്ടും മൂന്നു വണ്ടിയും മൂന്നു റൂട്ടിൽ!! തൃശൂർ വച്ചു കാണാം എന് പറഞ്ഞു ഞാൻ എല്ലാത്തിനെയും ഫോൺ വിളിച്ചു (എനിക്കതല്ലാതെ വേറെ പറയാൻ പറ്റില്ലല്ലോ, ഇവൻ വണ്ടി നിർത്തണ്ടേ) ഗൂഗിൾ മാപ് നോക്കി വരുമ്പോ ഏതോ ഒരു പാടത്തിന്റെ നടക്കു കൂടെ ഉള്ള റോഡ് ആണ്... ഒറ്റ സ്ട്രീറ്റ് ലൈറ്റ് ഇല്ല.. ഈ തെണ്ടി അയിന്റെ നടുക്ക് അയപ്പോ മുള്ളണം എന്നു പറഞ്ഞു വണ്ടി നിർത്തി!! ഫുൾ ഇരുട്ട് ചന്ദ്രൻ പോലും ആകാശത്തു ഇല്ല :( അതെല്ലാം കഴിഞ്ഞു വണ്ടി എടുത്തപ്പോ ചാർജ്

Show thread

9%. ഒരുവിധത്തിൽ ശീമാട്ടിയോ കല്യണോ ഏതോ ഒന്നു ആയപ്പോ വണ്ടി നിർത്തി.. ചാർജ് 2%. ബൈക്കിലും കാറിലും വരുന്നവന്മാരോട് പാർക്കിങ് ഗ്രൗണ്ടിൽ കാണും എന്നു പറഞ്ഞു വിളിച്ചു ഫോൺ വെയ്ക്കുകയും ഫോൺ ഡിം :( ഞാനും അവനും പാർക്കിങ് ഏരിയ ടെ അടുത്തുള്ള ഫുഡ് പാത്തിൽ മെല്ലെ ഫ്ലാറ്റ്.. മുക്കാൽ മണിക്കൂർ കഴിഞ്ഞു എഴുന്നേറ്റ് ഇരുന്നു കഴിഞ്ഞപ്പോ വേറെ ഏതോ റൂട്ടിൽ കൂടെ മറ്റേ ബൈക്കും വന്നു. കുറച്ചു കഴിഞ്ഞപ്പോ കാറും.. അത്രേം നേരം ഒരു സൗണ്ടും ഉണ്ടാക്കാതെ ഇരിക്കുവായിരുന്ന ഞങ്ങൾക് പാര ആയിട്ട് കാറും കൊണ്ടു ഇന്റലോക്കിന്റെ മണ്ടയ്ക്ക്

Show thread

കൂടെ ഓടിച്ചു പാർകിംഗ് ഏരിയ യിൽ കൊണ്ടു നിർത്തി അവസാനം ഞങ്ങ എട്ടെണ്ണവും അവിടെ ഒരു കാൽ മണിക്കൂർ ഇരുന്നു കാണും, സെക്യൂരിറ്റി വന്നിട്ട് ഞങ്ങളെ ഓടിച്ചു വിട്ട, ആണും പെണ്ണും എല്ലാം ഉള്ളത് കൊണ്ട് ആണോ എന്നറിയില്ല 😑 ബൈക്ക് ഓടിച്ച ഞങ്ങ രണ്ടു പേർ അവസാനം കാറിൽ കേറി.. അവളുമാർ ബൈക്കിലും, കുറച്ചു കഴിഞ്ഞപ്പോ ബൈക്കു രണ്ടും കാണാനില്ല.. അത്രേം ആശ്വാസം എന്നു കണ്ടു ഞങ്ങ കാർ റോഡിന്റെ സൈഡ് നിർത്തി വീണ്ടും ഫ്ലാറ്റ് 😌😆 കുറെ കഴിഞ്ഞു എഴുനേട്ടപ്പോ ഫ്രണ്ടിന്റെ ഫോണിൽ പന്ത്രണ്ട് മിസ്‌കോൾ, എയർപോർട്ട് റോഡിൽ എത്തിയിട്ട് ഞങ്ങളെ

Show thread
Show newer

ഫ്രണ്ട് ഊള ഞങ്ങടെ കൂടെ ടൂർ വന്നെന്നു വീട്ടിൽ പറയാത്തതു കൊണ്ടു ഒരു നല്ല ഫോട്ടോ പോലും ഇടാൻ പറ്റുന്നില്ല

Show thread

ഓർത്തോഡോക്സ് ചിന്താഗതി ഉള്ള വീട്ടുകാർ ആണ്

Show thread
Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!