അറിയാവുന്ന ഒരു ആന്റിയുടെ മൂത്ത മോൾ ഒളിച്ചോടി പോയി കല്യാണം കഴിഞ്ഞു.. ഇരുപതു വയസ്സ് എന്തോ ഉള്ളു.. നാട്ടിൽ ഉള്ള ഊളകൾ എല്ലാം ആ പെണ്ണിന്റെ കല്യാണ ഫോട്ടോ ഷേർ ചെയ്തു കളിക്കുവാണ്!! അനിയത്തിയുടെ ഫോണിലും വന്നിട്ടുണ്ട്.. ഞാൻ ആ കൊച്ചിനെ കുഞ്ഞിലെ കണ്ടു പരിചയം ഉള്ളു ഇപ്പൊ ഫോട്ടോ കണ്ടിട്ട് മനസ്സിലായത്‌ പോലും ഇല്ല.

ഇതു കൂടെ കൂട്ടി വീടിന്റെ അടുത്തു അഞ്ചാമത്തെ ആണ്.. അനിയത്തിയെ കണ്ണുരുട്ടി 'അമ്മ പേടിപ്പിക്കുന്നുണ്ട് 😆

@MoChuisle ഇത് പറ്റുന്നത്ര വ്യാപകമാകണം എന്നാണ് എന്റെ ആഗ്രഹം. ഈ നശിച്ച "കെട്ടിച്ചുവിടൽ" നിന്നാൽ തന്നെ യുവജനങ്ങളുടെ ജീവിതനിലവാരം ഒരു 70% എങ്കിലും മെച്ചപ്പെടും

@subinpt @MoChuisle
സാദ്ധ്യമല്ല.
ഞങ്ങളേപ്പോലെ പെൺകുട്ടികളുടെ മുഖത്തുനോക്കാത്തവരെല്ലാം പെണ്ണുകിട്ടാത്തവരായി സമൂഹത്തിന്റെ ഇകഴ്ത്തലുകൾക്ക് പാത്രീഭൂതരാകുകയും ചെയ്യും.

@akhilan @MoChuisle കെട്ടിച്ച്വിടൽ നിൽക്കുമ്പോൾ പെണ്ണ്കിട്ടാത്തവർ എന്ന വർഗ്ഗം തനിയേ എക്സ്റ്റിങ്ക്റ്റ് ആകും. അതും ഒരു പീർ പ്രഷർ ആണ്. അതില്ലാതാകുമ്പോ ആവശ്യമുള്ളവർ ടിൻഡറിൽ പോയി കണ്ട് പിടിച്ചോളൂം :)

Follow

@subinpt @akhilan കല്യാണം ഒക്കെ ആഘോഷം പോലെ ഉള്ള ഇവിടോ ! ഒരു പത്തിപതിനഞ്ചു കൊല്ലം എങ്കിലും എടുത്താൽ കുറച്ചു എങ്കിലും മാറ്റം കണ്ടേനെ. വിദ്യാഭ്യാസവും സാമൂഹികമായും ഒക്കെ മലയാളികൾക്കു ഉയര്ച്ച ഉണ്ടെങ്കിലും ഈ ഒരു കല്യാണം ഏരിയ ഇപ്പോഴും തുരുമ്പിച്ചു കിടക്കുന്ന അവസ്ഥയാണ്!

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!