തിരഞ്ഞെടുപ്പൊക്കെ കേരളത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള കോമഡി പരിപാടികളെന്നേ കൂട്ടിയിട്ടുള്ളു.

രണ്ടു സ്ഥാനാർത്ഥികളിൽ ഒരാളെ തെരഞ്ഞെടുക്കുന്നത്, വളിച്ച മീങ്കറി വേണോ പുളിച്ച സാമ്പാറു വേണോ എന്ന് ചോദിക്കുന്ന പോലെയല്ലാതെ പിന്നെന്ത് ഒലക്കയാണ്. കോപ്പ്!

ഇത്രയുമധികം വൈവിധ്യമാർന്ന വാഹനങ്ങൾ തുരുമ്പെടുത്തും വെയിലും മഴയും ഏറ്റും കിടന്നിട്ടും ഏമാന്മാർക്ക് ഒരു കുലുക്കവും ഇല്ലാ. ആവശ്യക്കാർ ഇല്ലെങ്കിൽ ലേലം ചെയ്യാൻ ഉള്ള വകുപ്പ് പോലും നമ്മുടെ നിയമ വ്യവസ്ഥകളിൽ ഇല്ലേ? ഒരു വാഹനത്തിന്റെ നല്ലകാലത് അതിനെ ഉപയോഗിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ്.!

Show thread

അങ്ങിനെ ഇരിക്കെ ഇന്നലെ കുറച്ച് അകലെയായുള്ള ഒരു പോലീസ് സ്റ്റേഷനിൽ പോകാൻ ഇടവന്നു. ഏതോ സ്റ്റണ്ട് ഷൂട്ട് ചെയ്യുന്ന സിനിമ സെറ്റെന്ന തോന്നൽ ജനിപ്പിക്കുന്ന ആംബിയൻസ്.

പക്ഷെ ശെരിക്കും കണ്ണ് നിറഞ്ഞതു അവിടെത്തെ യാഡിലേക്ക് നോക്കിയപ്പോഴാണ്.

പലവിധ കേസുകളിലായി പിടിച്ചിട്ടെക്കുന്ന വൈവിധ്യമാർന്ന പുതു മോഡൽ ബൈക്കുകളും പഴയ ട്രഡീഷണൽ ലാമ്പി പോലുള്ള ബൈക്കുകളും.

ഒരുവർഷം പോലും പഴക്കം തോന്നിക്കാത്ത ലിമിറ്റഡ് എഡിഷൻ ബുള്ളെറ്റ് കണ്ടപ്പോൾ ഉള്ളൊന്ന് കാളി. അതിന് മേൽ പൂച്ചകൾ സീറ്റ് മാന്തി പൊളിക്കുന്നു.

ചായക്കടകളുടെ മുന്നിലെ തിരക്ക് കാണുമ്പോ പലപ്പോഴും ഉറപ്പിക്കാറുള്ള ഒരു കാര്യം, കേരളത്തിൽ ഊണ് കഴിക്കാൻ മടിയുള്ള ആൾക്കാരും ചായയ്‌ക്കും കടിക്കും ഫാൻസാണ്. ഒരു നേരം ഊണില്ലെങ്കിലും മൂന്ന് നേരം ചായ കുടിക്കുന്ന വലിയൊരു ശതമാനം ആൾക്കാർ കേരളത്തിലുണ്ടെന്ന് നിസ്സംശയം പറയാം.വറുത്ത മീനിനേക്കാളും വടകൾ കൂടുതലായി വിൽക്കപ്പെടുന്നുണ്ട് എന്നതാണ് വ്യക്തമായത്.

സ്ഥിരമായി തുണി അലക്കി ഇടാറുള്ള ടെറസ്സിലെ ഒരു അയയിൽ ഇന്നലെ ഒരു വണ്ട് കൂടു വെച്ച്. അയ കെട്ടിയേക്കുന്ന തൂണിലാണ്. തെങ്ങും തടി കൊണ്ടുള്ള തൂണായിരുന്നു. അത്‌ തുരന്നാണ് വണ്ട് കൂടു കൂട്ടിയിരുന്നത്. കടന്നലുകൾ ഉണ്ടായിരുന്നത് അറിഞ്ഞില്ല ഇന്ന് രാവിലെ കുത്ത് കിട്ടുന്ന വരെ. ആനയെ പേടിയില്ല പക്ഷെ ചെറുപ്രാണികളെ പേടിയുള്ള കൂട്ടത്തിൽ ആണ്.

നീളമുള്ള സ്ക്രൂ ഡ്രൈവർ, കയ്യിൽ സോക്സ്, ഒരു ചൂൽ ഇജ്ജാതി മാരക ആയുധങ്ങളുമായി അതിനെ കൊല്ലാൻ പോകുവാണ്. പട്ടാളത്തിൽ പാമ്പിനെ പിടിക്കാൻ കയറിയ മമ്മൂട്ടിയെ ധ്യാനിച്ചു കേറിതീർക്കണം.

നാടൻ മുട്ടയിൽ ഓംലെറ്റ് പറഞ്ഞിട്ട് കിട്ടിയത് നാടനാണോ എന്നുള്ള സംശയത്തിൽ മണിക്കൂറിൽ 100km സ്പീഡിൽ ഓംലറ്റ് കഴിക്കാറുള്ള ഞാൻ ലേറ്റ് ആയി ഓടാറുള്ള മലബാർ എക്സ്പ്രസ് പോലെ പതുക്കെ പതുക്കെ വേണോ വേണ്ടേ എന്ന് തീരുമാനമാകാതെ കഴിച്ചോണ്ടിരിക്കുവാണ്. ഉള്ളിയും മുളകും കൂട്ടിയിടാൻ പറഞ്ഞിട്ട് ക്യാരറ്റ് ഒക്കെയാണ് ഇട്ട തന്നേക്കുന്നതു. എന്തോ എവിടെയോ ഒരു പകപ്പിഴപോലെ. അതാലോചിച്ചു കണ്ടുപിടിക്കുമ്പോത്തേക്കും ഇതും കഴിച്ചു തീരും.

യേശുദാസിന്റേം മകന്റേം വ്യക്തി ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന് ആരാധിക്കാൻ ശ്രമിച്ചാൽ വിപരീത ചിന്ത ആണ് ഫലം. പാട്ടുകളെ മാത്രം സ്നേഹിക്കുക. വ്യക്തി പൂജ വെറും ഹറാം പെറപ്പാണ്. തങ്ങളുടെ വളർച്ചയ്ക്ക് വിലങ്ങു തടിയെന്നു തോന്നിയവരെ വളരെ പണ്ടേ തന്നെ പല സ്ഥലത്തും ഒതുക്കിയും ഭീഷണിപ്പെടുത്തിയും കോംപ്രിമൈസ് ചെയ്യിപ്പിച്ചുമാണ് സെലിബ്രിറ്റികളിൽ പലരും മുൻധാരയിലേക്ക് വന്നിട്ടുള്ളതു. മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗം മാത്രമേ നമുക്ക് മുന്നിൽ ഇവരൊക്കെ പ്രദർശിപ്പിക്കുന്നുള്ളു എന്നുള്ളത് ഓർമ്മിച്ചാൽ നല്ലത്.

വാൽ : കച്ചോടം ചെയ്യാനിരിക്കുന്നവന് അവന്റെ വയറ്റിപ്പെഴപ്പ് ആണ് പ്രധാനം . നമുക്ക് തരുന്ന സ്വാതന്ത്ര്യങ്ങൾ കൊണ്ട് തന്നെ അത് തന്നവന്റെ വയറ്റത്തടിച്ചാൽ നാളെ വേറൊരിടത്തു നിന്ന് നമുക്കും ഉണ്ടാകും ഇതുമായി ചേർന്ന് നിൽക്കുന്ന ഒരു തിരിചു തേയ്പ്പ്

Show thread

പോകാൻ നേരം പത്തു പഴമ്പൊരീം പരിപ്പുവടേം പൊതിഞ്ഞു വാങ്ങിയിട്ട് ക്യാഷ് നാളെ തരാമെന്നു പറഞ് ഇങ്ങു പോന്നു. ഇവിടെ ഇത്രേം ഒന്നും തിന്നാൻ ആളുണ്ടായിട്ടല്ല പക്ഷെ ആളുകളുടെ മുന്നിൽ വെച്ച് അമിത സ്വാതന്ത്ര്യം എടുത്തതും പിന്നെ എന്റെ ഈഗോയും കൂടെ ഏറ്റുമുട്ടിയപോ ജന്മം എടുത്ത ദേഷ്യം കൊണ്ടാണ് 120 രൂപ ആകെമൊത്തം കുറ്റി പറഞ്ഞിട്ട് ഇങ്ങു പോന്നത് . ഇനിയങ്ങോട്ട് പോകണ്ട എന്നുള്ള തീരുമാനത്തിൽ ആയിരുന്നു , പക്ഷെ ഒന്നാലോചിച്ചപോൾ എന്നോടുള്ള വിശ്വാസം പുള്ളിയിൽ വേണ്ടുവോളം ഉള്ളോണ്ടല്ലേ ഇത്രേം കാശിനു അവധി തന്നത് എന്ന് തോന്നി .

Show thread

ദിവസങ്ങൾക്ക് ശേഷം ഈ പുതിയ കടയിലേക്ക് ഞാനും സ്ഥിരമാക്കി,.പക്ഷെ ദിവസം കഴിയുന്തോറും ഇങ്ങേരും വളുവെളാ സംസാരം കൊണ്ട് വെറുപ്പിച്ചു തുടങ്ങി. മിനിഞ്ഞാന്ന് എന്നോട് ചോദിച്ചത് എന്താണ് ഇങ്ങനെ കുടവയർ ഒക്കെ ആയി എക്സർസൈസ് ഒന്നും ഇല്ലേ എന്ന . ചുണ്ടിലെ ചായ ഗ്ലാസ് മെല്ലെ ഉയർത്തി ആ മാങ്ങാണ്ടി മോറന്റെ വയറന്നൊന്ന് നോക്കി ....ഇടവേള ബാബൂനോട് മത്സരിക്കുന്ന ഒരു കുംഭ , എന്റെ ആ നോട്ടത്തിന് ശേഷമുള്ള മുഖഭാവത്തിൽ തന്നെ എല്ലാം അടങ്ങിയിരുന്നു .

Show thread

എവിടെയോ കണ്ടപോലൊക്കെ തോന്നുന്നുണ്ടെങ്കിലും വലിയ പരിചയമൊന്നും തോന്നുന്നുണ്ടായിരുന്നില്ല. മാത്രമല്ല മറ്റേടത്തെ മുടിഞ്ഞ തിരക്കിൽ നിലത്തു കാൽ ചവിട്ടി നിക്കാൻ നോക്കുവോ വട ഉരുട്ടുന്നവനെ നോക്കുവോ എന്നൊരു ഇതിൽ ഞാനും അത് വിട്ട്.

ആദ്യ ദിവസം തന്നെ അങ്ങേരുടെ അപ്പ്രോച് ഇതായിരുന്നു. എന്നോട് മാത്രമല്ല അവിടെ എത്തുന്ന എല്ലാവരോടും പുള്ളിക്കൊരു മുൻധാരണ വെച്ചുള്ള സംസാരം പതിവായിരുന്നു. പെട്ടെന്ന് പതയുന്ന സോപ്പ് ശെരിക്കും നമ്മുടെയൊക്കെ നാവിൻ തുമ്പിലാണെന്ന് പതുക്കെ പതുക്കെ ഞാനും മനസ്സിലാക്കി.

Show thread

ചെന്നപാടെ ചായ അടിക്കാൻ നിന്ന ചേട്ടൻ ഒറ്റ ചോദ്യം " ഇന്നെന്താ കുങ്കുമ കുറി ഒന്നും കാണാനില്ലാലോ എന്ന് "🙄. ശെരിക്കും ദേ ഇപ്പോ ഇട്ട ഇമോജി പോലൊരു പ്ലിങ്ങിയ ലുക്കിൽ പതുങ്ങിയ ശബ്ദത്തിൽ ഞാനും പറഞ്ഞ് "അണ്ണൻ എങ്ങനെ ഇതൊക്കെ കാണുന്നെ"? പുള്ളി കുലുങ്ങി ചിരിച്ചിട്ട് വട ഉണ്ടാക്കിക്കൊണ്ട് നിന്നവനെ ചൂണ്ടിക്കാണിച്ചിട്ട് പറയുവാണ് "ഇവനെ കണ്ടിട്ടുണ്ടോ? ഇവനാണ് അപ്പറത്തെ കടയിൽ 4 മാസായി വട ഉണ്ടാക്കാൻ നിന്നത്. അവിടെത്തെ സ്ഥിരം കസ്റ്റമറെ ഇവന് പച്ചവെള്ളം പോലെ അറിയാം"
ഇതാരാടാ ഇവൻ എന്ന ഭാവത്തിൽ ഞാൻ ആ വട ഉരുട്ടുന്നവനെ നോക്കി

Show thread

ചില ചായക്കട നടത്തിപ്പുകാർ നല്ല ഒന്നാംതരം സോപ്പ് വിധ്വാൻമാരും ആണ്. പറയാൻ കാരണമുണ്ട്

എന്നും വൈകിട്ട് 3.45ന് ചായ കുടിക്കാൻ പോകുന്ന ഒരു കടയുണ്ട്. മുടിഞ്ഞ തിരക്കായതുകൊണ്ട് തന്നെ കട മുതലാളിക്ക് കുശലം പറയാൻ സാവകാശമോ സാഹചര്യമോ കിട്ടാറില്ല. അതിന്റെ പത്തു മീറ്റർ മാറി വേറൊരു ചായക്കടയും ഉണ്ട്. ടാർപ്പോളിൻ ഒക്കെ കെട്ടി ടെമ്പററി സെറ്റപ്പ്. ഡെയ്‌ലി പോകുന്ന കടയിൽ നിന്നാൽ ഇക്കട കാണാനും പറ്റും.

ഡെയ്‌ലി പോകുന്നിടത്തു തിരക്ക് അലോസരപ്പെടുത്തുന്നതായി തോന്നിയ ഒരു ദിവസം നേരെ ഈ 10മീറ്റർ അപ്പുറമുള്ള കടയിലേക്ക് ചെന്ന്

അടുത്ത വീട്ടിലെ മുത്തശ്ശി വെറൈറ്റി ജീവിതമാണ് നയിക്കുന്നത്.

രാവിലെ എണീറ്റാൽ നേരെ അവരുടെ ചായ്പ്പിലെ ബജാജ് സ്‌കൂട്ടർ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കും. അവരുടെ മരിച്ചുപോയ ഭർത്താവിന്റെ ഓർമ്മ പുതുക്കൽ ഇങ്ങനെ ആണെന്ന എന്നോട് പറഞ്ഞത്. മരിച്ചിട്ട് എത്ര വർഷമായെന്ന് ഒന്ന് തിരക്കിയപ്പോൾ പറഞ്ഞത് 2003ൽ പോയെന്നാണ്. അന്നുമുതൽ ഇന്ന് വരെ കിടപ്പിൽ അല്ലാത്ത ദിവസങ്ങളിൽ അവരിത് തന്നെ തുടരുന്നുണ്ട്. ഇപ്പോ 83 വയസ്സായി.

വാലെന്റൈൻ ഡേയുടെ പെയ്ക്കൂത്തുകൾ കാണുമ്പോ യഥാർത്ഥ സ്നേഹം എന്തെന്ന് വെറുതെ ഓർക്കാണെങ്കിലും ഉപകരിച്ചു

സ്വന്തം മുറ്റത്തെ മഴ കണ്ടിട്ട് വേറേ വഴിയില്ലാതെ മുന്നേ പ്ലാൻ ചെയ്ത യാത്രക്ക് റൈൻ കോട്ട് ഇട്ട് ബൈക്കേൽ നനഞ്ഞു കുളിച്ചു ഒരു പരുവത്തിൽ ടൗണിൽ എത്തുമ്പോൾ അന്യഗ്രഹത്തിൽ നിന്ന് വന്ന ജീവിനെ പോലെ ആളോള് നോക്കുന്ന ആ നോട്ടം. മഴ പോയിട്ട് മേഘം പോലും ഇല്ലാതെ നല്ല വെടിച്ചില്ല് വെയിലും ആയിരിക്കും അവിടൊക്കെ. നാണക്കേടിന്റെ ഒരു വ്യത്യസ്ത തലമാണ് അത്‌. ചിലർക്ക് ഒന്ന് പിടിച്ചു നിർത്തി എവിടെയാണ് മഴ എന്ന് ചോദിക്കണമെന്നുള്ളപോലെ, മറ്റ് ചിലർക്ക് ഇയാൾക്ക് എവിടേലും ഒതുങ്ങി നിൽക്കാൻ മേലാതെ ഇങ്ങനെ പോകേണ്ട ആവശ്യം ഉണ്ടോ എന്നും

മൂന്ന് രൂപയ്ക്ക് വടയും 4 രൂപയ്ക്ക് ചായയും കിട്ടുന്ന കടയുണ്ട് അടുത്ത്, പക്ഷെ വടയ്ക്ക് വൃത്തിക്കെട്ടൊരു സ്മെല്ണ്ട്. ഗുണമില്ലാത്ത എണ്ണയിൽ വറത്തെടുക്കുന്നതു കൊണ്ടാവാം അല്ലായിരിക്കും ഏതായാലും ദിവസം കഴിയുംതോറും വടകളുടെ സ്മെലും കൂടിക്കൂടി വരുന്നതായി ശ്രദ്ധയിൽ പെട്ടു. പാവങ്ങൾക്ക്, അംഗവൈകല്യം ഉള്ളവർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്ന സ്ഥാപനം എന്ന നിലയ്ക്ക് പരാതിപ്പെടാനും തോന്നുന്നില്ല.

വാൽ : എന്റെ രുചിയില്ലായ്മ ആവും ചിലപ്പോൾ.

വഴക്കും വിരട്ടലും ഒക്കെ നടത്തുന്നുണ്ടെങ്കിലും നിയമ പരമായി രേഖകൾ ഇല്ലാത്തതു കേസ് പോകാൻ പുള്ളിയെ നിരുത്സാഹപ്പെടുന്നുണ്ട്. നാളെ ആരൊക്കെ ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത ഇക്കാലത്തു എന്തിന്റെ പേരിലും കയ്യിലുള്ളതും കാതിലുള്ളതും വിറ്റുപെറുക്കി രേഖകൾ ഇല്ലാതെ ഒരാൾക്കും കാശ് കൊടുക്കാതിരിക്കുക. ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള സംഗതി വിശ്വാസ വഞ്ചനയും ഉത്തരവാദിത്തങ്ങൾ തലവേദന ആകുമെന്ന് പേടിച്ചു ഒഴിയാൻ നിൽക്കുന്ന ആൾക്കാരുമുള്ള ഇന്നത്തെക്കാലത്തു പ്രത്യേകിച്ചും!

വാൽ : കുളംകലക്കി മീൻപിടിക്കുന്നവർക്ക് സ്വസ്തി

Show thread

മാമാനായാലും മച്ചമ്പി ആയാലും വലിയൊരു സംഖ്യ പണം നൽകുമ്പോൾ എന്തെങ്കിലും രേഖകൾ സൂക്ഷിക്കുന്നത് ഭാവിയിലേക്ക് നല്ലതായിരിക്കും.

കൂട്ടുകാരൻ ഒരാൾ ഒന്നര വർഷം മുമ്പ് പുതിയ വീട് വെയ്ക്കാൻ അടങ്കൽ കൊടുത്തത് സ്വന്തം വല്യച്ഛന്റെ അളിയന് ആയിരുന്നു. ഏകദേശം ലോണുൾപ്പടെ 3ലക്ഷത്തോളം കൊടുത്തിട്ടുണ്ടായിരുന്നു. എല്ലാം വിശ്വാസത്തിന്റേം വാക്കിന്റേം പുറത്ത്.

രണ്ട് മാസം മുൻപ് ഈ അടങ്കൽ എടുത്ത ആൾ ആക്സിഡന്റിൽ മരിച്ചു, ഇടനിലക്കാരനായി നിന്ന വല്യച്ഛൻ കൈ ഒഴിഞ്ഞ അവസ്ഥയിലുമാണ്.

ഫോട്ടോഷൂട്ടിലെ സേവ് ദ ഡേറ്റ് കണ്ടിട്ട് നാട്ടിൽ കിടക്കുന്ന ഞരമ്പുകൾ മുഴുവൻ കല്യാണ പുരയിലെത്തി ഏതേലും മൂലയ്ക്ക് പോയിരുന്ന് ലോകത്തില്ലാത്ത അശ്ലീലവും പിറുപിറുത്തു മൃഷ്ടാങ്കം ഫുഡടിച്ച് പോയാൽ അതും കല്യാണ പെണ്ണിന്റേം ചെക്കന്റേം തന്തതള്ളമാരുടെ സമ്പാദ്യത്തിൽ നിന്ന് തന്നെ പോകുമല്ലോ എന്നോർക്കുമ്പോഴാണ് ഈ ഷോ ഓഫിനോട് തോന്നുന്ന വെറുപ്പ് മാറി ചിരി ഊറി ഊറി വരുന്നത്.

ലോകത്തിന്റെ ശെരികളെല്ലാം തങ്ങളാണ് കയ്യാളുന്നെതെന്ന ചിന്ത ഉള്ളവരോട് അഭിപ്രായ പ്രകടനം നടത്താൻ പോകുമ്പോൾ തെല്ലൊന്ന് സൂക്ഷിക്കണം, കാരണം സ്വന്തം പദ്ധതിക്കളെല്ലാം പൊട്ടിത്തകരുമ്പോൾ ആളുകൾ പല രീതിയിലാണ് പ്രതികരിക്കുക.

ചിലർ പുലമ്പും, ചിലർ നിശ്ശബ്ദരാകും, ചിലർ പുലഭ്യം പറഞ്ഞു ശപിക്കും.!

Show more
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!