വെബ്സൈറ്റിൽ ലോഡിംഗ് എന്ന സർക്കിൾ വന്ന അത് തീരുമ്പോ ലോഡ് ആവും എന്നു വിശ്വസിക്കുന്നവരൊക്കെ ഉണ്ടല്ലേ?

അത് മിക്കവാറും കറങ്ങുന്ന ഒരു ഇമേജ് ആണ് 🤭

ആരും ചോദിക്കുക പോലും ചെയ്യാതെ എല്ലാരും എന്തിനും ഏതിനും വാരി കോരി കൊടുക്കുന്ന ഒരു സാധനമാണ് ഉപദേശം..

മാസ്കാണ് നിർബന്ധം
മസ്ക് അല്ല

കമ്പ്യൂട്ടർ കീ ബോർഡിൽ കാപ്സ് ലോക് ഓൺ ആക്കുമ്പോൾ ലൈറ്റ് കത്തുന്നു.. എന്നാൽ മൊബൈലിൽ ഇങ്ങനെ ചെയ്യുമ്പോ ലൈറ്റ് കത്തുന്നില്ല

എന്തിനീ വിവേചനം
രണ്ടും കാപിറ്റൽ ലെറ്റർ അല്ലെ 🥺

കൂടെ ആളുണ്ട് കൂടെ ആളുണ്ട് എന്നു പറഞ്ഞ മാത്രം പോരാ ആവശ്യത്തിന് ഉണ്ടാവണം..
അല്ലേൽ ഒറ്റയ്ക്ക് അനുഭവിക്കാം

ഉച്ചക്ക് ചോറുണ്ടാൽ പത്തു മിനിറ്റ് കിടക്കുന്നതൊരു ശീലമായി.. ഇനി ഓഫീസ് തുറന്ന എവടെ പോയി കിടക്കുമെന്ന 🤭

ചിലരുടെയൊന്നും വീട്ടിൽ അടുപ്പ് പൊക യില്ല.. പൊക നോക്കിയേ അവർ എന്തും ചെയ്യൂൂ

നമുക്ക് ഒരു സാധനം ഇഷ്ടമാണെന്നും വെച്ച് എല്ലാ നേരവും അത് കഴിക്കാൻ പറ്റോ..
ഇനി അഥവാ അങ്ങനെ കഴിച്ചാൽ അത് അങ്ങ് വെറുത്തു പോവില്ലേ..

ഫുഡ്‌ ആണു 🤭

*കല്യാണം കഴിക്കുന്ന കാര്യമല്ല!!

ചില വിഷയങ്ങളിൽ മാധ്യമ വിചാരണ ഇല്ലാത്തതെന്തേ എന്നു നിലവിളിക്കും
ചില വിഷയങ്ങളിൽ മാധ്യമവിചാരണ നടത്തി എന്ന ആരോപണം..

അവർക്കു റേറ്റിംഗ് ഉള്ള ഐറ്റംസ് അവര് കാണിക്കും.. അത്രേയുള്ളൂ

ആരും വായിക്കില്ല എന്ന ധൈര്യത്തിൽ എന്തും എഴുതാം

എഴുതാറുണ്ടോ?
ആ വല്ലപ്പോഴും...
സ്ഥിരമായി എഴുതണം..
ആ കടയിൽ പോകാൻ അവശ്യമുള്ളപ്പോഴാണ് സാധാരണ ലിസ്റ്റ് എഴുതുന്നത്
😆

പുതിയ കാലത്തിൽ നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പരസ്യം മാത്രം കണ്ടു, നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റ് മാത്രം വാങ്ങുന്ന ആൾക്കാരുണ്ടാകും എന്നാണോ കച്ചവടക്കാരെ നിങ്ങൾ കരുതുന്നത്?

ഏകാന്തതയും ഒറ്റയ്ക്കാവുന്നതും തമ്മിൽ വ്യത്യാസമുണ്ട്..
വിഷമവും ഡിപ്രെഷനും തമ്മിൽ വ്യത്യാസമുള്ള പോലെ...

കോഴ്സീറ മാർക്കറ്റ് പിടിക്കാൻ ഈ മാസം മുഴുവൻ കുറച്ചു കോഴ്സുകൾ ഫ്രീയായി കൊടുക്കുന്നുണ്ടു്.

coursera.org/promo/free-certif

വേവിച്ചു വെച്ച ഒറ്റ ബിരിയാണി റൈസ് വെച്ചു ആവശ്യക്കാർക്ക് വേണ്ടി ചിക്കൻ, ബീഫ്, എഗ്ഗ് എന്നു വേണ്ട വെജ് ബിരിയാണിയും പുലാവും വരെ കൊടുക്കും ചില ഹോട്ടലുകാർ

Talking about our problems is our greatest addiction..
Break that Habbit!!

Talk about our joys ..

No one want to hear the other side ...

കുടിക്കുന്നവരുടെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയൂ..
അതിത്ര വിഡിയോ എടുത്തു ഷെയർ ചെയ്യാനും പുച്ഛിക്കാനും ഇല്ല..

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

പറ്റുമെങ്കിൽ ആരെയും വിശ്വസിക്കാതിരിക്കുക..
നല്ലതു വരുമ്പോ സന്തോഷിക്കുക.. അതിനു വേണ്ടി ശ്രമിക്കുക..
നമുക്കിട്ടു പണിയുന്നവർ എന്നും എവിടെയും ഉണ്ടാവും എന്നു വെച്ചു തന്നെ ഓരോ അടിയും മുന്നോട്ട് വയ്ക്കുക...

എന്നാ പിന്നെ ഇവിടെയും

ഇവിടെ എവിടേലും അഭിപ്രായം രേഖപ്പെടുത്താമോ?

Show older
Mastodon

The original server operated by the Mastodon gGmbH non-profit