പഴേ മണിപ്രവാളം സ്കീമിനെ ആധാരമാക്കി ഒരു സന്ദേശകാവ്യം എഴുതാൻ പ്ലാനുണ്ടു്. കോഡ് സമയത്ത് കമ്മിറ്റ്‌ ചെയ്യാൻ പറ്റാത്തതിനാൽ അങ്ങ് ഫിലാഡൽഫിയയിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ ഡെവലപ്പറണ്ണനു നാട്ടിൽ ഫ്ലാറ്റിന്റെ പതിന്നാലാം നിലയിൽ താമസിക്കുന്ന കാമുകിക്ക് ആനസൈറ്റിലൂടെ DM അയക്കുന്നതാണു ഇതിവൃത്തം. മെസേജ് പാക്കറ്റിനൊപ്പം കയറിക്കൂടിയ ഒരു ട്രാക്കിങ് പാക്കറ്റ് താൻ കടന്നുപോയ ISO/OSI ലയറുകളെപ്പറ്റിയും റൂട്ടറുകൾ, സ്വിച്ചുകൾ, DNS സെർവർ, ഡൗൺ ഓഷ്യൻ OFC ആദിയായവയെപ്പറ്റി വർണ്ണിക്കുന്നതാണു പൂർവ്വഭാഗം.

Follow

രണ്ടാം ഭാഗത്തിൽ കാമുകിയുടെ വീട്ടിലെത്തിയ പാക്കറ്റ് കാണുന്ന ഇന്റീരിയർ ഡെക്കറേഷനെപ്പറ്റിയും മറ്റ് ഫർണീച്ചൽ ആദിയായവയേയും, നായികയുടെ മേക്കപ്പിനേയും ആപാദചൂഢം വർണ്ണിക്കുന്നു.
പിന്നെ ഫലശ്രുതിയോടെ കാവ്യം ഒടുങ്ങും.

Sign in to participate in the conversation
Mastodon

Follow friends and discover new ones. Publish anything you want: links, pictures, text, video. This server is run by the main developers of the Mastodon project. Everyone is welcome as long as you follow our code of conduct!