Follow

@praveenp

"കിട്ടീലയോ പണി വേണ്ടുവോളം,
വിശിഷ്ടനാം ഗൂഗിളിൽ നിന്നിദാനീം,
ഡാറ്റാസ് വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം!

ഗൂ+ പരിക്കേറ്റു മരിക്കിലെന്തു,
മഹാരഥൻ മീവി അടുക്കലില്ലേ!
"മീവി ജഗൽസത്തമനാണു' പോലും!
ഡാറ്റാർപ്പണം സൈറ്ററിഞ്ഞു വേണം!"

· · Web · 3 · 5 · 8

@akhilan
പാരഡി അപാരം. പക്ഷെ..

പലർക്കും അവരെഴുതിയ പോസ്റ്റുകൾ അത്ര പ്രാധാനമല്ല - വാട്സാപ്പ് പോലെ. ചർച്ച, സംസാരം, നേരംപോക്ക് ഒക്കെയാണ് താത്പര്യം. അതിന് ഏറ്റവും യോജിച്ചിടത്ത് ജനം ചേക്കേറും. ഡാറ്റ കൊണ്ടു പോകുന്നതൊന്നും പലരും മൈൻറാക്കില്ല.
@praveenp

@cibu @praveenp
ഡാറ്റ പ്രൈവസി എന്നുള്ള കൺസേണിനേക്കാലും അത്രേയും നാളും ഊർജ്ജവും സമയവും ഒക്കെ ചിലവാക്കി ബിൽഡ് ചെയ്യുന്ന സോഷ്യൽ പ്രൊഫൈൽ ഒറ്റ ദിവസം കത്തിപ്പോകുന്നത് ഈ പറഞ്ഞവർക്ക് ഒരു പ്രശ്നമാകും.

@akhilan
എവിടെയോ കേട്ടതുപോലെ. ഒറിജിനൽ ഏതാണെന്ന് പറയാമോ?
ഘടോൽകചന്റെ മരണത്തെത്തുടർന്നുള്ള വല്ലതും ആണോ ഇത്?

@akhilan
കിട്ടി. ശിഷ്യനും മകനുമായിരുന്നല്ലേ? പണ്ട് പഠിക്കാനുണ്ടായിരുന്നു എന്നു തോന്നുന്നു.

ml.m.wikisource.org/wiki/%E0%B

@primejyothi
എനിക്ക് വല്ലാണ്ടിഷ്ടമുള്ള കവിതയാണു്.
'വള്ളത്തോൾ കവിതയിലെ നാടകീയത' എന്നതിനു ടെക്സ്റ്റ്ബുക്ക് എക്സാമ്പിളായി കാട്ടാവുന്ന സാധനം.

"സ്കന്ദൻ തദാ പുഞ്ചിരിയിട്ടു; നന്ദി
കൺചിമ്മി; വീശി ഗദ വീരഭദ്രൻ;
വീർപ്പൊന്നു വിട്ടൂ രുരു; കൈ തിരുമ്മീ
കുണ്ഡോദരൻ, നാവുകടിച്ചു ചണ്ഡൻ."

"ഉടൻ മഹാദേവി,യിടത്തുകയ്യാ-
ലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി,-
പ്പാർശ്വസ്ഥനാകും പതിയോടുരച്ചു"

@akhilan @praveenp അവസാന വരിയിൽ വൃത്തം തെറ്റിച്ചു. അതൊരിക്കലും പൊറുക്കാവതല്ല.

“ഡാറ്റാർപ്പണം സൈറ്റതറിഞ്ഞു വേണം” എന്നായാലേ ശരിയാകൂ.

@akhilan @kocheechi "Datum"-ഇന്റെ ബഹുവചനമല്ലേ "data"? അപ്പോ "ഡാറ്റാസ്" പ്രയോഗത്തിൽ പുനരുല്പത്തി എന്നോ മറ്റോ പ്രശ്നമില്ലേ? അതിനെ ചോദ്യം ചെയ്യണ്ടേ?

@praveenp

@sajith
പുല്ല്..നശിപ്പിച്ചു..
ഇതെല്ലാം എന്റെ കവിതയേ തകർക്കാൻ CIA യുമായി ചേർന്നു‌ നടത്തുന്ന സിയോണിസ്റ്റ് ഗൂഢാലോചനയാണു്.
എല്ലാം ജൂതന്മാരാ..

@kocheechi @praveenp

@akhilan @sajith @kocheechi @praveenp ഡാറ്റ എന്നത് സിംഗുലറായും പ്ലൂരലായും ഉപയോഗിക്കാൻ പറ്റുന്ന വാക്കായത് കൊണ്ട് കുഴപ്പമില്ല

@tachyons @akhilan @kocheechi @praveenp നിരക്ഷരനെന്ന് വിളി കേൾക്കാൻ ആഗ്രഹമില്ലെങ്കിൽ "datas", "medias" മുതലായ പ്രയോഗങ്ങൾ ഒഴിവാക്കണമെന്നാണ് ഉപദേശം.

blog.oxforddictionaries.com/20

@sajith @akhilan @kocheechi @praveenp ഞാൻ ഡാറ്റാർപ്പണം എന്ന വാക്കേ ശ്രദ്ധിച്ചുള്ളൂ

@akhilan @sajith @kocheechi @praveenp ഇന്നലെ കണ്ടപ്പഴേ ഇങ്ങനൊരു മറുചിന്നം വിളിക്കണമെന്നു കരുതിയതാണ്, പാതിരാ വരെ പ്രൊഡക്ഷൻ ഇഷ്യൂവിലായിപ്പോയി. പശു ചത്തു മോരിലെ പുളിയും പോയി, എന്നാലുമിരിക്കട്ടെ:

"സംസ്കൃതകവിയും പണ്ഡിതനുമാണെന്നു തോന്നുന്നു. ഡേറ്റ ബഹുവചനമാണ് (ഏകവചനം ഡേറ്റം). പണ്ഡിതൻ ശ്രദ്ധിക്കുമല്ലൊ."

@sajith
കവികൾക്ക് എന്തുമാവാം. ഷേക്സ്പിയറും കുഞ്ചൻ നമ്പ്യാരുമൊക്കെ പുതിയ വാക്കുകൾ പോലും ഉണ്ടാക്കിയിട്ടില്ലേ?

@akhilan @kocheechi @praveenp

@syam സത്യം പറഞ്ഞാൽ അതിനെപ്പറ്റി എനിക്കു തീരെ അറിവില്ല. എങ്കിലും ഭാഷാ പ്രയോഗത്തിൽ ഇങ്ങനെ അരാജകത്വം നടമാടുന്നതിൽ ആശങ്കയുണ്ട്!

@akhilan @kocheechi @praveenp

@sajith @syam @akhilan @kocheechi കുഞ്ചൻ നമ്പ്യാർക്ക് 'ചുവപ്പിച്ചു' എന്നതിന് 'ചുമത്തി' എന്നും 'പൂച്ച'ക്ക് 'പൂച്ചി' എന്നും പറയാം. ഇവിടെ ഡേറ്റാസ് എന്ന് പറഞ്ഞുകൂടെന്ന്! ഗ്രാമർനാസീസ് ഒരു വശത്ത്...
ഗദ്യകവിതയുടെ കാലത്ത് വൃത്തം നോക്കാൻ പറയുന്ന പിന്തിരിപ്പൻ മൂരാച്ചികൾ മറുവശത്ത്.. വേ റ്റു ഗൊ അഖിലാ.. ഫുൾ സപ്പോട്ട 👍

@praveenp @sajith @syam @akhilan ഗദ്യകവിതയോ! ഇംഗ്ലീഷിൽ oxymoron എന്നുവിളിക്കുന്നത് ഇമ്മാതിരി പ്രയോഗങ്ങളെയാണ്. പദ്യം എന്നതിന്റെ വിപരീതമാണ് ഗദ്യം. പദ്യം പോലും "കാവ്യം" ആകണമെങ്കിൽ അത് സംസ്കൃത വൃത്തങ്ങളിലൊന്നിൽ വേണം എഴുതാൻ. അല്ലെങ്കിൽ അത് വെറും പാട്ട്! അക്കാര്യത്തിൽ എഴുത്തച്ഛന്റെ രചനയേപ്പോലും 'കിളിപ്പാട്ട്' ആക്കിയ ചരിത്രമുണ്ട്, ഞങ്ങൾക്ക്.

പാരമ്പര്യം വിട്ടൊരു കളിയും ഇവിടെ നടക്കില്ല.

- കേശവമ്മാവൻ

@kocheechi അഖിലന്റെ പാരഡി ഇഷ്ടപ്പെട്ടതു കൊണ്ട് ഞാനിത് മിവിയിൽ കൊണ്ടു പോയി പേസ്റ്റ് ചെയ്തു. അവിടെ @umeshpn ഉപജാതിവൃത്തം നേരെയാക്കിത്തന്നു:

കിട്ടീലയോ വൻ പണി വേണ്ടുവോളം,
വിശിഷ്ടനാം ഗൂഗിളിൽ നിന്നിദാനീം,
എന്തെങ്കിലും ഡാറ്റയിരിപ്പു ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം!

ഗൂ പ്ലസ് പരിക്കേറ്റു മരിക്കിലെന്തു,
മഹാരഥൻ മീവി അടുക്കലില്ലേ!
"മീവീ ജഗൽസത്തമനാണു" പോലും!
ഡാറ്റാർപ്പണം സൈറ്റതറിഞ്ഞു വേണം!

@praveenp @syam @akhilan

@kocheechi @sajith @syam @akhilan raw data എന്നൊക്കെ പറയുന്നതാണ് ഓക്സിമോറോൺ എന്ന് കേട്ട് വളർന്ന നുമ്മെ ഗദ്യ കവിത ഓക്സിമോറോണാന്ന് പറഞ്ഞ് പേടിപ്പിക്കുന്നോ? ഗദ്യപദ്യ എന്നല്ല പറഞ്ഞതെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ 😠

@praveenp റോ ഡാറ്റയ്ക്ക് എന്താണ് പ്രശ്നം?

@kocheechi @syam @akhilan

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!