Ubuntu philosophy പോലെ എന്തേലും മലയാളത്തിലോ ഇന്ത്യൻ സംസ്കാരത്തിൽ ഉണ്ടോ ? Ubuntu പോലെ ഒരു വാക്ക് കിട്ടാനാണ്

@subins2000
മലയാളം പെട്ടെന്നൊന്നും ഓർമ്മ വരുന്നില്ല. ഉദ്ദേശിച്ചതിതാണോ എന്ന് തീർച്ചയില്ല.
കഠോപനിഷത്തിന്റെ ശാന്തിമന്ത്രം തുടങ്ങുന്നതു് 'സഹനാവവതു സഹനൗഭുനക്തു, സഹവീര്യം കരവാവഹൈ' എന്നാണു്. ഒരുമിച്ചു വർത്തിക്കാം ഒരുമിച്ചു ഭക്ഷിക്കാം, ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം പരസ്പരപൂരകങ്ങളാവാം - എന്നാണു അർത്ഥം.
യജുർവേദത്തിൽ 'യത്ര വിശ്വം ഭവത്യേകനീഢം' എന്നുണ്ടു്. ലോകമെല്ലാം ഒരു പക്ഷിക്കൂട് പോലെ ഒന്നിച്ചൊതുങ്ങുന്ന ഒരിടമാകട്ടെയെന്ന് ആശംസിക്കുന്നു. (ടഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയുടെ ആപ്തവാക്യം ഇതാണു്)

@subins2000

യജുർ‌വേദത്തിൽ ശാന്തിമന്ത്രത്തിന്നിടയ്ക്ക് 'പൃഥിവീ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിരേവ ശാന്തി സാ മാ ശാന്തിരേധി' എന്നൊന്നുണ്ടു്. ഭൂമിയൊട്ടുക്കും, ജീവനുള്ളതൊക്കെയും ശാന്തിയേകട്ടെ, ശാന്തമാകട്ടെ. ഇങ്ങനെ സര്‍വവും നമുക്ക് ശാന്തി തരട്ടെ, എന്നും ശാന്തമാകട്ടെ എന്നർത്ഥം.
പിന്നെ പറഞ്ഞു പഴകിയ 'വസുധൈവകുടുംബകം.' വസുധ(ഭൂമി)യുടെ മക്കളൊറ്റ കുടുംബം.

Follow

@subins2000
'സഹനാവവതു' എന്നതോ മറ്റോ വാക്കായി എടുക്കാമെന്നു തോന്നുന്നു.

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!