Follow

ഇവിടുത്തുകാരുടെയൊക്കെ ന്യൂ ഇയർ റെസല്യൂഷനെന്തൊക്കെയാണെന്നറിഞ്ഞെങ്കിൽ....

· · Web · 7 · 1 · 6

@akhilan
എന്റേത് കഴിഞ്ഞ വർഷത്തേതു തന്നെ - 1440 x 900.

@akhilan
1. ഭാര്യയെ അനുസരിക്കുക
2. ചെക്കനെ അനാവശ്യമായി ചൊറിയുന്നത് അവസാനിപ്പിക്കുക
3. ഓഫീസിൽ ആര് എന്തുചെയ്താലും മൈൻഡ് ചെയ്യാതിരിക്കുക.
4. സുഖമായി ഉറങ്ങുക
5. പുതുതായി എന്തെങ്കിലും പഠിക്കുക (അതിനുള്ള അവസരമുണ്ട്)
6. വെള്ളം കുടി കൂട്ടുക, വെള്ളമടി പൂർണ്ണമായും നിർത്തുക (കയ്യിലെ സ്റ്റോക്ക് തീർന്നാൽ പിന്നെ വാങ്ങില്ല)
7. ജിമ്മിൽ പതിവായി പോകുക
8. ആവശ്യമില്ലാത്തത് വാങ്ങാതിരിക്കുക.
9. ആശയപരമായി അനങ്ങാപ്പാറയായിരിക്കുന്നവരുടെ ചുറ്റിലും ഓലപ്പടക്കം പൊട്ടിച്ചുകൊണ്ടേയിരിക്കുക.

ഇതൊക്കെയാണ് എന്റേത്.

@akhilan ഈ വർഷം എങ്കിലും ഒരു റെസല്യൂഷൻ എടുക്കണം എന്നാണ് പുതിയ റെസല്യൂഷൻ !!

@akhilan അറിഞ്ഞിരുന്നെങ്കിൽ? 🙂

@sajith

ഒരു കൊല്ലം കഴിയുമ്പോൾ ഓഡിറ്റിങ്ങിനു വിധേയമാക്കാരുന്നു.

@akhilan "Goals are for losers, systems are for winners" എന്നൊരു ബുദ്ധിമാൻ കണ്ടെത്തിയിട്ടുണ്ട്. അതു ശരിയാണെന്നു തോന്നുന്നു.

അതുകൊണ്ട് ചട്ടവട്ടങ്ങളൊക്കെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന പരിപാടി തുടരും. അങ്ങനെ വിജയിച്ചു പണ്ടാറമടങ്ങും! ന്യൂയിയർ പ്രമാണിച്ച് വേറെ പുതിയതായി ഒന്നും തീരുമാനിക്കുന്നില്ല.

ഇനി അഖിലന്റെ റെസലൂഷനെന്തൊക്കെയാണെന്നു പറ!

@sajith

1) എല്ലാ മാസവും 500 രൂപയുടെയെങ്കിലും പുസ്തകം വാങ്ങുക. വാങ്ങിയതു തന്നെ വായിക്കണമെന്നില്ല. അല്ലാണ്ടൊത്തിരി വായിക്കുന്നുണ്ടു്. (ആന്റിലൈബ്രറിയിലേക്ക് സ്വരുക്കൂട്ടിയേക്കാം)
2) ദിവസം മുഴുവൻ കുത്തിയിരിക്കുന്നതിനാൽ സ്വതേ മെലിഞ്ഞിട്ടാണെങ്കിലും കുടവയറിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ടു്‌. അതൊഴിവാക്കുക.
3) ഇടക്കാലത്തു മുടങ്ങിപ്പോയ രാവിലെ 4 മണിക്കെഴുന്നേക്കലും എക്സർസൈസും പുനരാരംഭിക്കുക.
4) എല്ലാ ദിവസവും മുൻകൂർ പ്ലാൻ ചെയ്യുക. നടപ്പാക്കുക.
5) മനസ്സിനെ വരുതിയിലാക്കാൻ ശ്രമിക്കുന്നതു തുടരുക.

@akhilan
1,2,3 ഇവ ഇഷ്ടപ്പെട്ടു. എടുക്കുന്നു
@sajith

@mj @akhilan ഞാനും മെലിഞ്ഞിട്ടാണ്. കാർബ് കഴിക്കുമ്പോ വയറു വരും. കാർബ് നിർത്തുമ്പോ‌ വയറു ചുരുങ്ങും. ഇരിപ്പുമായി വയറിനു ബന്ധമില്ല.

thefastingmethod.com/dietary-f

എങ്കിലും ദിവസം മുഴുവൻ കുത്തിയിരിക്കുന്നതും നല്ലതല്ല. അല്പസ്വൽപ്പം ശരീരമനങ്ങുന്നത് നമുക്കെല്ലാവർക്കും നല്ലതാണ്!

@akhilan
1. ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ടുവരണം.
2. ശരീര ഭാരം കുറയ്ക്കണം. അതിനുള്ള പണികൾ നിർത്തിവെച്ചത് വീണ്ടും തുടങ്ങണം
3. ജോലി സ്ഥലത്ത് കാര്യങ്ങൾ മെച്ചപ്പെടുത്തണം. ചെയ്യുന്ന ജോലിയിൽ സന്തോഷം ഉണ്ടാക്കണം. എങ്ങനെ എന്ന് വലിയ ധാരണ ഇല്ല
4. പുതിയതായി എന്തെങ്കിലും പഠി ക്കണം. ജോലി മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഇപ്പോ തന്നെ ചെറുതായി തുടങ്ങിയിട്ടുണ്ട്.

5. പുസ്തക വായന ഉഷാറാക്കണം. പ്രൈം ജ്യോതി ആണ് റോൾ മോഡൽ

@dhanya
എന്നെ ആരെങ്കിലും ഇതിനു മുമ്പ് റോൾ മോഡലാക്കിയോ എന്നറിയില്ല. അങ്ങനെയെന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അവരെ നിരുത്സാഹപ്പെടുത്തിയേക്കും. വായനയുടെ കാര്യമായതുകൊണ്ട് ഇപ്പോൾ അതു ചെയ്യുന്നില്ല എന്നു മാത്രമല്ല സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു.
You made my day.
@akhilan

@akhilan റെസലൂഷൻ എടുക്കുന്നത് നിർത്തുക എന്നതായിരുന്നു 2013 മുതലുള്ള എന്റെ റെസലൂഷൻ, അത് കൊണ്ട് പാലിക്കാനും എളുപ്പമാണ്. ഇതിനെ പറ്റി സജിത്തേട്ടൻ താത്വികമായി എന്തോ മുകളിൽ പറഞ്ഞിട്ടുണ്ട്. മനസ്സിലസ്യില്ലെങ്കിലും ഞാനും സപ്പോർട്ട് ചെയ്യുന്നു

Cc @sajith

@akhilan
എന്താ ചെയ്യണ്ടേ എന്നു വെല്യ പിടുതമൊന്നുമില്ല. പിന്നേ ആകെ ഉള്ളതു കുറച്ചു ആഗ്രഹങ്ങൾ മാത്രമാ.

1. Dopamine receptorസിനു ആവശ്യത്തിനു വിശ്രമം കൊടുക്കുക.
2. കൂടുതൽ വായിക്കുക.
3. കൂടുതൽ കാര്യങ്ങൽ പഠിക്കുക.
4. മണ്ടത്തരങ്ങൾ കുറയ്ക്കുക.
5. വെറുതെ ഇരിപ്പു കുറയ്ക്കുക.

Sign in to participate in the conversation
Mastodon

The original server operated by the Mastodon gGmbH non-profit