Those demolished flats of Maradu, Kochi could have been used for quarantining many people. Would have come in handy if people from abroad are brought back.

What a waste...

@subins2000

ഇത് അനാവശ്യമായൊരു സ്ലിപ്പറി സ്ലോപ് ആണു്. കേരളത്തിൽ ഒഴിഞ്ഞ കെട്ടിടങ്ങളൊന്നും അവശേഷിക്കാതെയിരിക്കുന്നൊരു അവസ്ഥയായിരുന്നു ഇതെങ്കിൽ മരടിനെപ്പറ്റി ഈ പറഞ്ഞതു അംഗീകരിക്കാമായിരുന്നു. എന്റെയറിവിൽ ആരോഗ്യമന്ത്രി നാലുലക്ഷത്തോളം പേരെ ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള അടിസ്ഥാനസംഗതികൾ ചെയ്തു വച്ചിട്ടുള്ളതായി പറഞ്ഞതോർക്കുന്നു.

@subins2000
ഇനി അതല്ലെങ്കിൽ പോലും ജില്ലാ കളക്ടർക്ക് ഒഴിഞ്ഞുകിടക്കുന്ന ഏതൊരു കെട്ടിടവും അവരുടെ പ്രത്യേക അധികാരത്തിൽ ഈ ആവശ്യത്തിനായി ബലാൽകാരമായി പോലും പിടിച്ചെടുത്തു ഉപയോഗിക്കാവുന്നതേയുള്ളു. എറണാകുളത്തു പലകാരണങ്ങൾ കൊണ്ടു ആൾപ്പാർപ്പില്ലാത്ത എത്രയോ ഫ്ലാറ്റുകൾ കാണും. ആഡിറ്റോറിയങ്ങളും കൺവെൻഷൻ സെന്ററുകളും സ്കൂളുകളുമൊക്കെ ഇപ്പോൾ ഉപയോഗിക്കാതിട്ടിരിക്കുകയല്ലേ!

@akhilan പൂർണമായും ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റ് ആയതിനാൽ അതിൽ isolation ചെയ്യേണ്ട എല്ലാവരെയും ഉൾക്കൊള്ളിക്കാൻ പറ്റും. ഇനി അഥവാ വരുവാണേൽ ഒരു താൽക്കാലിക ആശുപത്രിയായി പോലും മാറ്റാം. അതിനുള്ള എല്ലാ സൌകര്യവും ഉള്ള കെട്ടിടമാണല്ലൊ. Audiotrium, School ഒക്കെ അങ്ങനെ ചെയ്യുന്നതിൽ പരിമിതികൾ കുറേയില്ലെ

@akhilan അതേ, പക്ഷേ ആ കെട്ടിടം പൊളിക്കാതെ സർക്കാരിന്റെ കൈവശത്തിലേക്ക് മാറ്റിയിരുന്നേൽ സൌകര്യം ആവില്ലായിരുന്നോ ഇപ്പൊ. പൊളിക്കണ്ടായിരുന്നു, പകരം ഏറ്റെടുക്കൽ മതിയായിരുന്നു എന്നഭിപ്രായത്തിൽ നിന്നാണ് ഇതുണ്ടായത്.

@subins2000

പൊളിക്കാണ്ടിട്ടിരുന്നാൽ ഈ സമയത്തു കിട്ടില്ലായിരുന്നു. സുന്ദരമായി സ്റ്റേറ്റ് ഒരു Statute/Ordinance വഴി സുപ്രീം കോടതി വിധിയെ ഓവർറൂൾ ചെയ്യുമായിരുന്നു. ഫ്ലാറ്റുകളെല്ലാം നിയമവിധേയമാകുകയും ചെയ്തേനെ.

ദാ ഒരുദാഹരണം. (സുപ്രീം കോടതി പിന്നീട് ഈ ഓഡിനൻസ് റദ്ദാക്കിയെങ്കിലും):

livemint.com/Education/vghvGcm

niyamasabha.org/codes/14kla/Or

thehindu.com/news/national/ker

@subins2000
ഇംഗ്ലീഷിൽ Proceeds of crime എന്നൊരു പ്രയോഗമുണ്ട്. 'തൊണ്ടിമുതൽ' എന്ന അഴകൊഴമ്പൻ വാക്കേ അതിനു മലയാളത്തിലുള്ളൂ.

മരടിലെ കെട്ടിടങ്ങളും അതാണ്.

പിടിച്ചെടുത്ത കളവുമുതലുകൊണ്ടും സർക്കാരിന് പല കാര്യങ്ങളും ചെയ്യാനൊക്കും. അതല്ല നീതിനിർവഹണത്തിന്റെ രീതി. മുതൽ അതിന്റെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുകയാണ്.

പ്രകൃതിയിൽനിന്ന് കട്ടെടുത്ത ഭൂമി പ്രകൃതിയ്ക്ക് തിരിച്ചുനൽകുകതന്നെയാണ് ശരി.
@akhilan

@kocheechi ആ നിയമത്തിന്റെ അത്യന്ത ലക്ഷ്യം പ്രകൃതി സംരക്ഷണമാണ്. സർക്കാരിന് ഭവന നിർമാണ പദ്ധതിയും ഉണ്ട്. ഇത്രയും ഫ്‌ളാറ്റുകൾക്ക് തുല്യം വീട് നിർമിക്കണമെങ്കിൽ എത്ര പ്രകൃതി സമ്പത്ത് വീണ്ടും നഷ്ടമാകും. പകരം പൊളിക്കാതെ ഉപയോഗിക്കുകയാണെങ്കിൽ balanced ആവും. പ്രകൃതി സമ്പത്തിന്റെ ചൂഷണം കുറയ്ക്കാനുമാകും.

@akhilan അങ്ങനെ ഒരു ഉടായിപ്പ് കാണിക്കാം. പക്ഷേ ഭൂപരിഷ്കരണ നിയമം പോലെ, അനധികൃത കെട്ടിടങ്ങൾ സർക്കാരിന് പോവും (മറിച്ചു വിൽക്കാൻ പറ്റാത്ത രീതിയിൽ) എന്നൊരു നിയമം ഉണ്ടേൽ തക്കതായ ശിക്ഷ തന്നെയാവും.

@subins2000
കെട്ടിടങ്ങൾ അധികൃതമാണോ അനധികൃതമാണോ എന്നു നിശ്ചയിക്കുന്നതിനോടൊപ്പം അനധികൃത കെട്ടിടങ്ങൾ ഏറ്റെടുക്കാനുള്ള അധികാരം കൂടി സർക്കാരിന് കൊടുക്കുന്നത് തീക്കളി ആണ്.
@kocheechi @akhilan

@subins2000

ഇന്ത്യയിൽ കോടതികൾ "Procedure established by law" പ്രകാരമാണു പ്രവർത്തിക്കുക. അമേരിക്കയെപോലെ "Due Process of Law" അല്ല. അതായതു നിയമം ഉരുത്തിരിഞ്ഞ സാഹചര്യം (സാംഗത്യം) എന്താണെന്നു നോക്കേണ്ട നിർബന്ധമില്ല. പകരം, നിലവിലെ നിയമപ്രകാരം കുറ്റമാണോ അല്ലയോ എന്നുമാത്രമാണു്. അതുകൊണ്ടുതന്നെ നിയമത്തിന്റെ ആത്യന്തികലക്ഷ്യം പ്രകൃതിസംരക്ഷണമാണോ എന്നൊന്നും കോടതി നോക്കണമെന്നു നിർബന്ധം പിടിക്കാനാകില്ല.

@kocheechi
@Aousepp

Follow

@subins2000

രണ്ട് കോടതിയുടെ പ്രവർത്തികൾ ആദ്യം മുതലേ നോക്കിയാൽ നിയമത്തിൽ വെള്ളം ചേർത്ത് കോടതിയെ പറ്റിക്കുന്നവർക്കു തിരിച്ചടി കൊടുത്തു ഒരു പാഠമാക്കണമെന്നു ശാഠ്യമുള്ളതായിക്കാണാം. V for Vendetta യുടെ ഒടുക്കം ഈവി ഹാമണ്ട് പറയുന്ന വാചകം പോലെ - "This country needs more than a building right now. It needs hope." - നിയമവ്യവസ്ഥയിന്മേൽ പൊതുവിലായുള്ള വിശ്വാസം. അതിനു ചിലപ്പോൾ പൊളിക്കൽ തന്നെ വേണം.

@kocheechi @Aousepp

· · Web · 0 · 0 · 1
Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!