ആരാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് കലയോട് ഉപമിച്ചത് ? ആ പറഞ്ഞതിനോട് തീരെ യോചിപ്പില്ല.

@vu3rdd പ്രോഗ്രാമിങിന് കലയോടാണ് കൂടുതൽ അടുപ്പം. അക്കാഡമിക്കായി അത്ര ശോഭിക്കാത്ത ബ്രില്ല്യന്റ് പ്രോഗ്രാമേഴ്സ് ഉണ്ട്. ചിലരുടെ കോഡ് തുറന്നു നോക്കുമ്പോൾ സുന്ദരമായ ഘടന കണ്ടിട്ടുണ്ട്.

പാലം പണിയുന്നത് കലയല്ല. പക്ഷേ ചില പാലങ്ങളുടെ ഘടനയും ചില സവിശേഷ പ്രശ്നങ്ങൾ മറികടക്കാൻ ചിലർ കണ്ടെത്തുന്ന നൂതന വഴികളുമുണ്ടല്ലോ. അതിലേക്കെത്തിക്കുന്നത് അറിവുകളും അനുഭവങ്ങളും മാത്രമല്ല പ്രതിഭ കൂടിയാണ്.

പാലം പണിയിൽ പലപ്പോഴും കാണുന്ന ആ പ്രതിഭയുടെ അംശം നല്ല പ്രോഗ്രാമുകളിൽ ധാരാളമായി കാണാം.

@kocheechi എനിക്കും അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണമായി "Scheme" പ്രോഗ്രാമിങ് ലാംഗ്വേജ് വളരെ സുന്ദരമായ ഒരു സൃഷ്ടി ആയി തോന്നിയിട്ടുണ്ട്. അതുപോലെ "പ്ലാൻ 9" ഓപ്പറേറ്റിംഗ് സിസ്റ്റം. യുണിക്സിന്റെ ചില ഭാഗങ്ങൾ. പക്ഷെ എന്തുകൊണ്ടോ പ്രോഗ്രാമിങ് ഒരു കലാ സൃഷ്ടി ആയി എനിക്ക് തോന്നുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ കൃത്യമായി പറയാനും പറ്റുന്നില്ല. ചിലപ്പോൾ "റിയൽ വേൾഡ്" ആയി ഇടപെടുമ്പോൾ എത്ര മനോഹരമായി എഴുതിയ പ്രോഗ്രാമുകളും കുറച്ചു ഭംഗി കുറഞ്ഞതാകുമായിരിക്കും.

@vu3rdd
PWD ഉണ്ടാക്കുന്ന കെട്ടിടങ്ങൾ നോക്കിയാൽ കെട്ടിടനിർമ്മാണം ഒരു കലയാണെന്നൊന്നും തോന്നില്ല. എന്നാൽ കെട്ടിടനിർമ്മാണം ഒരു കലയാണോ എന്നു ചോദിച്ചാൽ ആണു താനും. എത്രയോ ചാനലുകളിൽ "എന്റെ വീട്" പോലുള്ള പരിപാടികളുണ്ട്.

പ്രോഗ്രാമിങ്ങ് ലോകത്ത് താങ്കൾ പറഞ്ഞതുപോലുള്ളവരാണ് അധികവും. PWD നിർമ്മിച്ച KSRTC ബസ് ഡിപ്പോയേപ്പോലുള്ള സൃഷ്ടികൾ പടച്ചുണ്ടാക്കുന്നവർ.

@kocheechi @vu3rdd ഡൊണാൾഡ് ക്നുത്ത് എന്നൊരു വിദ്വാൻ "കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിന്റെ കല" എന്നൊരു പുസ്തകം കുന്നംകുളത്തു നിന്നോ ഷൻസായി പ്രദേശത്തു നിന്നോ അച്ചടിച്ചു വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ ആണെന്നൊക്കെയാണ് ടിയാന്റെ അവകാശവാദം. സത്യമാണോ എന്തോ.

അദ്ദേഹം പണ്ടൊരിക്കൽ കൊടുത്ത ചെക്ക് @vu3rdd കാര്യമായി പരിശോധിക്കണം എന്നാണ് എന്റെ അഭിപ്രായം. മൂന്നു ഡോളർ പതിനാലു സെന്റിനൊക്കെ ആരു ചെക്കെഴുതും? കള്ളത്തരം തന്നെ!

@sajith @kocheechi @vu3rdd തിയറി ഓഫ് കംപ്യുട്ടേഷൻ പഠിപ്പിക്കുമ്പോൾ പല അല്‍ഗരിതങ്ങള്‍ക്കും മിനിമം കോംപ്ലക്സിറ്റിയുണ്ടെന്നും അതില്‍ക്കുറഞ്ഞ് എളുപ്പത്തിൽ ആ പ്രശ്നം നിൎദ്ധാരണം ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞതിനു ശേഷം പ്രൊഫ: വിനോദ് പത്താരി ചോദിച്ച “അല്‍ഗരിതങ്ങൾ കണ്ടുപിടിക്കുകയാണോ കണ്ടെത്തുകയാണോ (invented or discovered)” എന്ന ദാൎശനിക ചോദ്യത്തിന് ഇടം വലം ആലോചിക്കാതെ ഞാൻ ഉത്തരം നല്കിയത് ആദ്യത്തേത് എന്നായിരുന്നു (അല്ലെങ്കിലും കുഴിയിലിറങ്ങിയതിനു ശേഷമല്ലേ ആലോചിക്കൂ).

1/n

@sajith @kocheechi @vu3rdd

കലയും ശാസ്ത്രവും എന്ന വിഷയത്തിൽ റിച്ചഡ് ഫെയ്ന്‍മാന്റെ അഭിപ്രായവും ശ്രദ്ധിക്കുമല്ലോ.

ഇനി സ്വാനുഭവം ആസ്പദമാക്കിയാൽ കലാസൃഷ്ടിയും പ്രോഗ്രാമിങും സൎഗ്ഗപ്രക്രിയയാണെന്നും സൎഗ്ഗവേദനയും ആഹ്ലാദപ്രകൎഷവും രണ്ടിലുമുണ്ടെന്നും, ഉദാത്തം/നല്ല/ഇടത്തരം/മോശം/അയ്യേ എന്ന നിലവാരം കലാസൃഷ്ടികളിലുള്ളതു പോലെ പ്രോഗ്രാമിങിലും ഉണ്ടെന്നും പറയേണ്ടിയിരിക്കുന്നു.

ടി. പോസ്റ്റുമാൻ നുത്തിന്റെ കൈയ്യിൽ നിന്നും ചെക്ക് വാങ്ങിയ വ്യക്തിയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം!

2/2

@sajith @kocheechi @vu3rdd
K&R സി വായിച്ചാൽ അതൊരു സാഹിത്യസൃഷ്ടിയല്ലെന്നും പറയുമോ?

(ബാലഗുരുസാമി C വായിച്ചിട്ടു പറയണം!)

Follow

@rajeesh @sajith @kocheechi @vu3rdd

കുറേ പറയാനുണ്ടെന്നു തോന്നുന്നു.
പ്രോഗ്രാമിങ് കലയാണോ എന്നതിനു മുൻപു എന്താണൊരു കലയെന്നും, കലയിലെ സൗന്ദര്യശാസ്ത്രമെന്തെന്നും പറയണം.
മടി മാറുമ്പോൾ ഒരു ബ്ലോഗ് പോസ്റ്റായി എഴുതാൻ നോക്കാം..

· · Web · 0 · 0 · 0
Sign in to participate in the conversation
Mastodon

The original server operated by the Mastodon gGmbH non-profit