അറിയാവുന്ന ഒരു ആന്റിയുടെ മൂത്ത മോൾ ഒളിച്ചോടി പോയി കല്യാണം കഴിഞ്ഞു.. ഇരുപതു വയസ്സ് എന്തോ ഉള്ളു.. നാട്ടിൽ ഉള്ള ഊളകൾ എല്ലാം ആ പെണ്ണിന്റെ കല്യാണ ഫോട്ടോ ഷേർ ചെയ്തു കളിക്കുവാണ്!! അനിയത്തിയുടെ ഫോണിലും വന്നിട്ടുണ്ട്.. ഞാൻ ആ കൊച്ചിനെ കുഞ്ഞിലെ കണ്ടു പരിചയം ഉള്ളു ഇപ്പൊ ഫോട്ടോ കണ്ടിട്ട് മനസ്സിലായത് പോലും ഇല്ല.
@MoChuisle ഇത് പറ്റുന്നത്ര വ്യാപകമാകണം എന്നാണ് എന്റെ ആഗ്രഹം. ഈ നശിച്ച "കെട്ടിച്ചുവിടൽ" നിന്നാൽ തന്നെ യുവജനങ്ങളുടെ ജീവിതനിലവാരം ഒരു 70% എങ്കിലും മെച്ചപ്പെടും
@subinpt @MoChuisle
സാദ്ധ്യമല്ല.
ഞങ്ങളേപ്പോലെ പെൺകുട്ടികളുടെ മുഖത്തുനോക്കാത്തവരെല്ലാം പെണ്ണുകിട്ടാത്തവരായി സമൂഹത്തിന്റെ ഇകഴ്ത്തലുകൾക്ക് പാത്രീഭൂതരാകുകയും ചെയ്യും.
@akhilan @MoChuisle കെട്ടിച്ച്വിടൽ നിൽക്കുമ്പോൾ പെണ്ണ്കിട്ടാത്തവർ എന്ന വർഗ്ഗം തനിയേ എക്സ്റ്റിങ്ക്റ്റ് ആകും. അതും ഒരു പീർ പ്രഷർ ആണ്. അതില്ലാതാകുമ്പോ ആവശ്യമുള്ളവർ ടിൻഡറിൽ പോയി കണ്ട് പിടിച്ചോളൂം :)
@subinpt @MoChuisle
ഇതാണീ സർവൈവൽ ഓഫ് ദ് ഫിറ്റസ്റ്റിനെ ഞാൻ തള്ളുന്നതു്.
പാർശ്വവത്കരിക്കപ്പെടുന്നവർ ഫീൾഡീന്ന് ഔട്ടാകും.
@akhilan @MoChuisle ഇന്നത്തെ സമൂഹം സെറ്റ് ചെയ്തിറ്റിക്കുന്ന ഫിറ്റിന്റെ പല മാനദണ്ഡങ്ങളും ഗോത്രകാല ശേഷിപ്പുകൾ ആണ്. പിങ്ക് ഷർട്ട് ഇടുന്ന പുരുഷന്റെ നേരെ വരുന്ന നോട്ടങ്ങളും ബുള്ളറ്റോടിക്കുന്ന പെണ്ണിന്റെ നേരെ വരുന്ന നോട്ടങ്ങലും ഒക്കെ ഈ മാനദണ്ഡങ്ങൾ കാരണം ആണ്. ഫെയർ ആൻഡ് ലൗലിയും ഭാരത് മാട്രിമോണിയും ഒക്കെ നിലനിന്ന് പോകുന്നതും മറ്റ് കാരണങ്ങൾ കൊണ്ടല്ല. അതിന് മാറ്റം വന്നാൽ പാർശ്വവൽകൃതരിൽ ഒരു പങ്ക് അങ്ങനെ അല്ലാതാവും
@subinpt @MoChuisle
ഞാൻ ചോദിക്കുന്നത് അപ്പോൾ ഒരു നിശ്ചിത പോപ്പുലേഷനെ നിലനിർത്താനാവശ്യമായ പ്രത്യുത്പാദനം നിലനിർത്തിക്കൊണ്ട് രതിക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കിയാൽ പോരെ.
@subinpt @MoChuisle
ഒരു പടികൂടികടന്നു ചോദിക്കട്ടെ. രതിസുഖത്തിനു എതിർലിംഗം/അല്ലെങ്കിൽ മറ്റൊരു വ്യക്തി വേണമെന്നു നിർബന്ധമില്ലല്ലോ. ദൃശ്യങ്ങൾ മോണിറ്ററിൽ കണ്ടും ശബ്ദം സ്പീക്കറിൽ കേട്ടും യഥർത്ഥമെന്നപോലെ അനുഭവിക്കാമെങ്കിൽ രതിയേയും എമുലേറ്റ് ചെയ്താൽ പോരെ.
പോൺ കണ്ട് സന്തോഷിക്കുന്ന മനുഷ്യനു അതിനു കഴിയാതൊന്നുമില്ലല്ലോ.
@subinpt @MoChuisle
Her - ചലച്ചിത്രം വിഷയത്തെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
@subinpt @MoChuisle
ഈ എടുക്കേണ്ട പോപുലേഷന്റെ ജനിതകം ആരുടേതു വേണമെന്ന് വല്ല എൻട്രൻസ് ടെസ്റ്റും നടത്തി കണ്ടെത്തട്ടെ. പണ്ട് തമ്മിൽ തല്ലിയായിരുന്നു തീരുമാനിക്കുക. യന്ത്രങ്ങളുടെ വരവോടുകൂടി കായികക്ഷമതയ്ക്ക് പ്രാധാന്യം കുറഞ്ഞതിനാൽ OMR വച്ചൊരു Aptitude Test ആണു ഞാൻ നിർദ്ദേശിക്കുന്നതു്. 😂
@akhilan @MoChuisle നിർബന്ധിത പ്രത്യുല്പാദനം നിലയ്ക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക പരിണാമം ആവില്ലേ അത്? ആത്യന്തികമായ ലക്ഷ്യം അത് തന്നെ ആണ്.