അറിയാവുന്ന ഒരു ആന്റിയുടെ മൂത്ത മോൾ ഒളിച്ചോടി പോയി കല്യാണം കഴിഞ്ഞു.. ഇരുപതു വയസ്സ് എന്തോ ഉള്ളു.. നാട്ടിൽ ഉള്ള ഊളകൾ എല്ലാം ആ പെണ്ണിന്റെ കല്യാണ ഫോട്ടോ ഷേർ ചെയ്തു കളിക്കുവാണ്!! അനിയത്തിയുടെ ഫോണിലും വന്നിട്ടുണ്ട്.. ഞാൻ ആ കൊച്ചിനെ കുഞ്ഞിലെ കണ്ടു പരിചയം ഉള്ളു ഇപ്പൊ ഫോട്ടോ കണ്ടിട്ട് മനസ്സിലായത് പോലും ഇല്ല.
@MoChuisle ഇത് പറ്റുന്നത്ര വ്യാപകമാകണം എന്നാണ് എന്റെ ആഗ്രഹം. ഈ നശിച്ച "കെട്ടിച്ചുവിടൽ" നിന്നാൽ തന്നെ യുവജനങ്ങളുടെ ജീവിതനിലവാരം ഒരു 70% എങ്കിലും മെച്ചപ്പെടും
@subinpt @MoChuisle
സാദ്ധ്യമല്ല.
ഞങ്ങളേപ്പോലെ പെൺകുട്ടികളുടെ മുഖത്തുനോക്കാത്തവരെല്ലാം പെണ്ണുകിട്ടാത്തവരായി സമൂഹത്തിന്റെ ഇകഴ്ത്തലുകൾക്ക് പാത്രീഭൂതരാകുകയും ചെയ്യും.
@akhilan @MoChuisle കെട്ടിച്ച്വിടൽ നിൽക്കുമ്പോൾ പെണ്ണ്കിട്ടാത്തവർ എന്ന വർഗ്ഗം തനിയേ എക്സ്റ്റിങ്ക്റ്റ് ആകും. അതും ഒരു പീർ പ്രഷർ ആണ്. അതില്ലാതാകുമ്പോ ആവശ്യമുള്ളവർ ടിൻഡറിൽ പോയി കണ്ട് പിടിച്ചോളൂം :)
@subinpt @MoChuisle
ഇതാണീ സർവൈവൽ ഓഫ് ദ് ഫിറ്റസ്റ്റിനെ ഞാൻ തള്ളുന്നതു്.
പാർശ്വവത്കരിക്കപ്പെടുന്നവർ ഫീൾഡീന്ന് ഔട്ടാകും.
@akhilan @MoChuisle ഇന്നത്തെ സമൂഹം സെറ്റ് ചെയ്തിറ്റിക്കുന്ന ഫിറ്റിന്റെ പല മാനദണ്ഡങ്ങളും ഗോത്രകാല ശേഷിപ്പുകൾ ആണ്. പിങ്ക് ഷർട്ട് ഇടുന്ന പുരുഷന്റെ നേരെ വരുന്ന നോട്ടങ്ങളും ബുള്ളറ്റോടിക്കുന്ന പെണ്ണിന്റെ നേരെ വരുന്ന നോട്ടങ്ങലും ഒക്കെ ഈ മാനദണ്ഡങ്ങൾ കാരണം ആണ്. ഫെയർ ആൻഡ് ലൗലിയും ഭാരത് മാട്രിമോണിയും ഒക്കെ നിലനിന്ന് പോകുന്നതും മറ്റ് കാരണങ്ങൾ കൊണ്ടല്ല. അതിന് മാറ്റം വന്നാൽ പാർശ്വവൽകൃതരിൽ ഒരു പങ്ക് അങ്ങനെ അല്ലാതാവും
@subinpt @MoChuisle
അങ്ങനെയെങ്കിൽ കുട്ടിയെ വളർത്തലൊഴിച്ചു നിർത്തിയാൽ ഈ കുടുംബവ്യവസ്ഥ എന്ന എസ്റ്റാബ്ലിഷ്മെന്റ് തന്നെ ചോദ്യം ചെയ്യപ്പെടില്ലേ.
അനാട്ടമിക്കലി മനുഷ്യന്റെ നിർമ്മിതി ഒന്നിലധികം ഇണകളുമായി ഏതാണ്ട് ഇണചേരണമെന്ന വിധത്തിലാണു്.
അതിൽത്തനെ മനുഷ്യനാകും മാനസികസംതൃപ്തിക്കായി മാത്രം (പ്രത്യുത്പാദന ലക്ഷ്യമല്ലാതെ) രതിയിൽ ഏർപ്പെടുന്നതു്.
@dhanya
അതു പരിണാമപരമായി വന്നതാണു്.
ഇന്നത്തെ സാഹചര്യം മുതൽ അങ്ങോട്ട് ആവശ്യമില്ലായിരിക്കാം.
പൂച്ചയെ ഒക്കെ നോക്കിയാൽ അറിയാം അതിനു ജനിക്കുന്ന കുഞ്ഞുങ്ങൾ ഒരു പ്രായമാകും മുൻപു വിശന്നിട്ടോ പട്ടികടിച്ചോ കുറേയെണ്ണം ചാകും.
അപ്പോൾ ഒറ്റ പ്രസവത്തിൽ ഒറ്റക്കുഞ്ഞു മാത്രം ഉണ്ടാകുന്ന, താരതമ്യേന ബാല്യകാലം കൂടുതലുള്ള മനുഷ്യനു ഇങ്ങനൊരു റിസ്കെടുക്കാൻ വയ്യായിരുന്നിട്ടുണ്ടാകും. (കാരണം കുഞ്ഞിനേനോക്കലും ഭക്ഷണം തേടലും ഒരുമിച്ച് കൊണ്ടുപോകാൻ പാടായിരിക്കും)
@dhanya
പറഞ്ഞുവന്നത് ഇനിയുള്ള കാലം കുടുംബത്തിന്റെ വ്യവസ്ഥയെചോദ്യം ചെയ്യപ്പെട്ടേക്കാം. ഇതുവരെ കുറേയൊക്കെ അത് ആവശ്യമായിരുന്നു.
@akhilan @dhanya
കുടുംബം എന്ന വ്യവസ്ഥിതി ഇല്ലെങ്കിൽ പകരം എന്ത് എന്നൊരു ചോദ്യം കൂടി ഇല്ലേ?
@subinpt @MoChuisle
@Aousepp
'ഡേ കെയർ' എന്ന വ്യവസ്ഥയാണെങ്കിൽ ഞാൻ അങ്ങേയെറ്റം എതിർക്കുന്നു.
അതിന്റെ ആത്യന്തികം അന്യവത്കരണമാണു്.
https://en.m.wikipedia.org/wiki/Marx%27s_theory_of_alienation
@akhilan നികുതി പിരിക്കുന്ന
ഭരണസംവിധാനത്തിന് കീഴിൽ വരുന്ന വളർത്തു കേന്ദ്രങ്ങളോ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോ ആണ് കുടുംബത്തിന്റെ അഭാവത്തിൽ ഉണ്ടാകുവാൻ സാധ്യതയുള്ളത്. ഇതുരണ്ടും കുടുംബത്തിന് പകരം വയ്ക്കാവുന്ന ഒന്നാണെന്ന് തോന്നുന്നില്ല.
@dhanya @subinpt @MoChuisle
@dhanya @subinpt @MoChuisle @kocheechi @Aousepp
ദേ മാറ്റം കാണുന്നുണ്ടു്.
https://www.marunadanmalayalee.com/news/in-depth/news-196592
@akhilan @dhanya @MoChuisle @kocheechi @Aousepp മറ്റേ ഫോൺ സെക്സിന്റെ കാര്യം പറഞ്ഞത് ഉള്ളതാണെന്ന് തോന്നുന്നു. ഇൻസ്റ്റാഗ്രാമിൽ ഡി എം ഫോർ പെയ്ഡ് കൊളാബറേഷൻ പ്രൊഫൈലുകൾ കൂണുപോലെ ആണ് പൊങ്ങി വന്നത് :)
@dhanya
(ആണുങ്ങൾ അവരുടെ ജീൻ പരമാവധി പേരിലെത്താനും - ഒന്നിനു പിറകേ ഒന്നായി രതിയിൽ ഏർപ്പെടാൻ കഴിയുന്നതിനാൽ - സ്ത്രീകൾ ഉള്ളതിൽ ഏറ്റവും മികച്ച ജീൻ സ്വീകരിക്കാനുമാണു ശ്രമിക്കുക. - ഗർഭവും പ്രസവവുമൊക്കെ നീണ്ട കാലയളവുള്ളതിനാൽ)
പെണ്ണുങ്ങൾ കാശുനോക്കിപ്പോകുന്നവരാണെന്ന ചിന്താഗതി ഇക്കാലയളവിൽ ഉരുത്തിരിഞ്ഞതാവാം.
ഇതിൽ നിന്നും ഇന്നത്തെ കുടുംബം - ആൽഫാ മേൽ അല്ലാതെ എല്ലാവർക്കും പെണ്ണുണ്ടാകുന്ന അവസ്ഥ - പതിയെ വന്നതാണു്. അത് അക്കാലത്തെ ആവശ്യവുമായിരുന്നു.
@subinpt @MoChuisle