Follow

സഹൃദയരേ,

ലോകോപകാരാർത്ഥം കുറച്ചു കമ്പ്യൂട്ടിങ്ങ് റിസോഴ്സ് ദാനം ചെയ്യാൻ താത്പര്യമുള്ളവർ സ്വന്തം കമ്പ്യൂട്ടറിൽ/മൊബൈലിൽ BOINC ഇൻസ്റ്റാൾ ചെയ്യൂ. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, കാലാവസ്ഥ ആദിയായ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സൂപ്പർകമ്പ്യൂട്ടിങ് ഗ്രിഡ് പൊതുജനങ്ങളിൽ നിന്നും ക്രൗഡ് ഫണ്ടിങ് ചെയ്യുന്ന ഏർപ്പാടാണു്.
ക്ലൈന്റ് ഇൻസ്റ്റാൾ ചെയ്ത് ലിസ്റ്റ് ചെയ്ത പട്ടികയിൽ താത്പര്യമുള്ള ഒന്നിൽ പങ്കാളിയായാൽ അതു തനിയെ ബാക്കി പണിയെടുത്തോളും.

boinc.berkeley.edu/

· · Web · 1 · 2 · 6

നാലഞ്ചു കൊല്ലമായി ഞാൻ ഇതിൽ സഹകരിക്കാറുണ്ടു്.

വല്ല അന്യഗ്രഹജീവികളേയോ പുതിയ ഗ്രഹങ്ങളേയോ മറ്റോ കണ്ടെത്തിയാൽ ഞാൻകൂടിച്ചേർന്നിട്ടാണു കണ്ടെത്തിയതെന്നു പറഞ്ഞുനടക്കാല്ലോ

Show thread

@akhilan
1. ക്രൗഡ് ഫണ്ടിങ്ങല്ല, ക്രൗഡ് കംപ്യൂട്ടിങ് ആണ്.
2. രണ്ടായിരത്തിന്റെ മദ്ധ്യപകുതിയിൽ ഐബിഎം എല്ലാ തൊഴിലാളികളുടെ കംപ്യൂട്ടറുകളിലും ഇത് പ്രീഇന്‍സ്റ്റാൾ ചെയ്ത് ഓടിക്കാറുണ്ടായിരുന്നു. ഇപ്പൊഴും ഉണ്ടെന്നു തോന്നുന്നു, അറിഞ്ഞു കൂടാ.

@rajeesh
ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്..

@akhilan

@Kuryachan @akhilan അഖിലൻ പറഞ്ഞതു പോലെ boinc ക്ലയന്റ് സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാൾ ചെയ്യുക. കഴിഞ്ഞു.

നിങ്ങളുടെ കംപ്യൂട്ടർ വെറുതെയിരിക്കുന്ന സമയത്ത് വലിയ ശാസ്ത്രഗവേഷണങ്ങള്‍ക്കു വേണ്ടുന്ന പ്രവൎത്തനങ്ങൾ (ഡിസ്റ്റ്രിബ്യൂട്ടഡ് കംപ്യൂട്ടിങ് വഴി) അതു തന്നെ നടത്തിക്കൊള്ളും.

@rajeesh

എത്ര ഡാറ്റ വേണ്ടി വരും, എന്റെ കമ്പ്യൂട്ടറിന്റെ സെക്യൂരിറ്റി &പ്രൈവസി ഒക്കെ എങ്ങനെ ആണ് .... 😎

@akhilan

@Kuryachan @akhilan വിശദ വിവരങ്ങൾ ഇവിടെ കിട്ടും: boinc.berkeley.edu/wiki/User_m

Sign in to participate in the conversation
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!