Pinned post

നിങ്ങളെയെല്ലാം ഞാനാണ് പിന്തുടരേണ്ടത്, നിങ്ങൾ എന്നെയല്ല.

Pinned post

നേരത്തേ എണീക്കുന്നതാണ് ഏറ്റവും വലിയ നിക്ഷേപം എന്ന് ഏതോ നിക്ഷേപകർ പറയുന്നത് കേട്ടിട്ടുണ്ട്.

നല്ല കൂരയുളളവനൊക്കെ സുഖമായ് കിടന്നുറങ്ങാൻ പറ്റിയ മഴ. കടത്തിണ്ണയിലുള്ളവൻ ഈ സമയം ചാറ്റലടിക്കാതെ നോക്കി തണുത്ത് കിടുകിടുത്ത് ഒതുങ്ങിക്കൂടി തുടരുന്നുണ്ടാകും.

ഈ നേരിയ വിശപ്പിന്റെ സമാധാനവും സന്തോഷവും കുറച്ച് വെണ്ണയും റൊട്ടിയും കഴിച്ച് ഒടുക്കണോ എന്നതാണ് ചോദ്യം.

സത്യങ്ങൾ കണ്ടെത്താനും പ്രഖ്യാപിക്കാനും വേണ്ടി മരണമൊക്കെ മനസ്സാലെ വരിച്ച് പണിയെടുത്ത് മരിക്കുന്നവർ വൃഥാവിലാകില്ലെന്ന് കരുതാൻ പോന്നൊരു ചിന്തയുണ്ട്.

മഴയും ഒരു കണ്ടൻ പൂച്ചയുടെ മോങ്ങലും കുറേ നേരമായ്. മഴ ശമിക്കുമ്പോൾ കണ്ടൻ മോങ്ങിക്കൊണ്ട് ദൂരങ്ങൾ സഞ്ചരിക്കുന്നത് കേൾക്കാം. ഇണയെ ആകർഷിക്കുന്നതോ തേടുന്നതോ ആണെന്നാണ് നിഗമനം.

വർണ്ണ വർഗ്ഗ ലിംഗ വിവേചനങ്ങൾ അവസാനിക്കുന്നതിനു മുൻപേ ലോകം അവസാനിക്കും.

കാഴ്ചക്കാരും വായനക്കാരും ഒക്കെ മനുഷ്യന്റെ സത്യസന്ധതയ്ക്ക് മേലുള്ള പരിമിതികളാണ്.

കുളങ്ങര ഐഡിയ നൽകുന്നു, മന്ത്രി പറയുന്നു, "ഇത് നമ്മള് ആലോചിച്ചതാ"ന്ന്. തീർച്ചയായും ആലോചിച്ചിട്ടുണ്ടാകും.

ക്ഷീണിച്ച കണ്ണുകളെ മയങ്ങാൻ സമ്മതിക്കാതെ ആത്മാവ് അടുത്ത പ്രഭാതവും അസ്ഥിരമാക്കി തരികയാണ്.

കുഴഞ്ഞു മറിയുന്ന വാക്കുകളിലൊക്കെയും ഒരുപാട് അക്ഷരത്തെറ്റുകൾ കയറി നിരങ്ങുന്നുണ്ട്, ഇനി തിരുത്താൻ വയ്യ.

ഇനിയും ഉറങ്ങിയിട്ടില്ലെന്നത് ദുഃഖിപ്പിക്കുന്നു. മഴക്ക് അകമ്പടി സേവിക്കുന്ന കാറ്റിനോട് തോറ്റ് നിലം പൊത്തുന്ന പലതുങ്ങളെയും കേട്ട് ആ ദു:ഖവും രേഖപ്പെടുത്തുകയാണ്..

യൂറോ കപ്പടിക്കാനാണ് കോപ്പയടിക്കുന്നതിനേക്കാൾ പാട് എന്നത് ഒരു വസ്തുതയാണല്ലോ.

ഒരു പക്ഷെ, അടുത്ത ഒരു നൂറു കൊല്ലത്തേക്ക് ആ രണ്ടു രാജ്യങ്ങൾ തമ്മിലൊരു ഫിനാലെ തരപ്പെട്ടില്ലെന്ന് വരും. ജീവിതക്കാലത്ത് ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമായി കണക്കാക്കാം. ഇനി ഉറക്കത്തിൽ പെട്ടാലാണ് സങ്കടം.

സർവ്വ കിടുതാപ്പുകളിൽ നിന്നും വിട കൊള്ളാൻ വെമ്പൽ മാത്രേ ഉള്ളൂ എങ്കിൽ കാര്യം ആമ്പൽ തന്നെ.

ശ്ലോകങ്ങൾ തീർക്കുമ്പോഴാണ് സത്യത്തിൽ സംതൃപ്തി കിട്ടുന്നത്. പക്ഷെ ശ്ലോകങ്ങൾ തീർക്കാനുളള കഴിവിനെ പ്രതി പറഞ്ഞാൽ വളരേ ശോകമാണ് കാര്യം.

പല്ലു തേക്കാതുറങ്ങും ജനം തുപ്പലൊട്ടിയുണരും വെറും കണം.

ഞാനൊന്നും കണ്ടിട്ടില്ലാത്ത ജീവിച്ചിട്ടില്ലാത്ത കാലഘട്ടത്തിലെ അനുഭവങ്ങളും ഓർമ്മകളും വാമൊഴിയിൽ തന്നെ തുറന്നെഴുതി പോയിരുന്ന ഒരു വ്യക്തി. നാട്യങ്ങളും ചമയങ്ങളുമൊന്നും തൊട്ടു തീണ്ടാത്ത ഒരാൾ.

ആത്യന്തികമായ് എല്ലാ രേഖപ്പെടുത്തലുകളും അതിന്റെ കർത്താവിനുള്ളതാണ്. അയാൾക്ക് മാത്രം ബോധ്യപ്പെട്ടാൽ മതി.

ഹേയ്റ്റ് സ്പീച്ച്ന് എളുപ്പം സ്വാധീനിക്കാൻ കഴിയുന്ന ഒരു polityയും വെച്ച് ഹെയ്റ്റ് സ്പീച്ച്നെ നിത്യവും കരുതി വരികയാണ് ഒരു ഭാഗത്ത്, അതിന്റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകളോട് തട്ടി കയറുന്നത് മറുഭാഗത്തും, നമ്മുടെ സിസ്റ്റത്തിനാണ് കേട് എന്നത് പകൽ പോലെ വ്യക്തമാണ്.

Show older
Mastodon

The original server operated by the Mastodon gGmbH non-profit