അലക്സാ ആ ബക്കറ്റിൽ ഉള്ള തുണി അലക്ക്

കഴിഞ്ഞ ജന്മത്തിൽ നാടോടി ആയിരുന്നു എന്ന് തോന്നുന്നു... സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാൻ ഇഷ്ട്ടം അല്ല.. യാത്ര ആണ് പ്രധാന വിനോദം

ഒറ്റപ്പെടൽ ആസ്വദിക്കാൻ തുടങ്ങിയാൽ പിന്നെ ആൾക്കൂട്ടം അരോചകം ആവാൻ തുടങ്ങും

പരിചയം ഉള്ളവരെ എല്ലാം സുഹൃത്ത്‌ എന്ന് വിശേഷിപ്പിക്കുന്ന ഒരു വിചിത്ര ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്

ചിരിച്ചൊണ്ടും കപ്പിൾ ഫോട്ടോ ഇട്ട് ചലഞ്ചടിക്കുന്നതിനു പകരം ഒരു അടുത്തുള്ള ഓർഫനെജിലെ കുട്ടികൾക്ക് ഒരു നേരത്തെ ഫുഡ്‌ കൊണ്ടോയി കൊടുത്ത് ആരോടും വിളിച്ചു പറയാതെ കൊണ്ട് കൊടുത്തൂടെ... ലൈക് ഷെയർ കിട്ടിയില്ലെങ്കിലും അവരുടെ സന്തോഷം കാണാം...

ചൈനീസ് ആക്രമണം വന്നപ്പോ ചൈനീസ് സാധനങ്ങളും ആപ്പും നിരോധിച്ചതിന് ഗവണ്മെന്റിനെ കളിയാക്കിയ ചേട്ടന്മാർ ആണ് പണ്ട് അമേരിക്ക ഇറാക്ക് ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ചു പെപ്സി കൊക്കോകോള ഒക്കെ ഉള്ള പെട്ടിക്കടകളിൽ നിന്ന് വരെ വലിച്ചെറിഞ്ഞു പ്രതിഷേധം രേഖപ്പെടുത്തിയത്

തീവ്രവാദികൾ പോറോട്ട അടിക്കാൻ പാടില്ല വാർക്ക പണിക്ക് പോവാൻ പാടില്ല എന്നൊന്നും ഇല്ല...

തീവ്ര വർഗീയവാദിക്കൾ പാർട്ടിയിൽ നുഴഞ്ഞു കേറി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഹോ ജോലി ഉണ്ടായിരുന്നെ ഇപ്പൊ സാലറി കട്ട് വരുവോ എന്ന് ഓർത്ത് ടെൻഷൻ അടിച്ചു ജീവിക്കേണ്ടി വന്നേനെ

ഉമ്മൻ‌ചാണ്ടിയേ കാണിച്ചു രമേശ്‌ ചെന്നിത്തലയെ ട്രോള്ളുന്നത് പാവം അച്ചുതാനന്ദൻ സഖാവ് കാണേണ്ട

നിമിഷകവി ആയില്ലെങ്കിലും ജീവിതം എന്നേ വികടകവി ആകുന്ന ലക്ഷണം ഉണ്ട് 😬

വല്ലോരുടേം ട്വീറ്റ് വായിച്ചു ഡെസ്പ് ആവുന്ന ദുരന്തങ്ങളെ എന്താ പറയുക 😬😬😬

വല്ല വടയക്ഷിയും വന്നിരുന്നേൽ പരിപ്പ് വട എങ്കിലും മേടിച്ചു കഴിക്കാരിയുന്നു 😪

എങ്ങാനും കോവിഡ് പോസിറ്റീവ് ആയ ഡക്കൂ ഈസ്‌ പോസറ്റീവ് ബീ ലൈക്‌ ഡക്കൂ എന്ന് സ്റ്റാറ്റസ് ഇട്ടേക്കാം 🚶‍♂️

Show older
Mastodon

Server run by the main developers of the project 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!