Pinned toot

ഇടശ്ശേരി കുടിയിറക്കലിൽ പറയുന്നു.

"കഴൽവെപ്പു തങ്ങേണ്ടുമൊരുപിടിമൺ പോലും
കടമായിട്ടല്ലയോ കൈവരുന്നു!
കുടിയിറക്കപ്പെടും കൂട്ടരേ; പറയുവിൻ
പറയുവിൻ - ഏതുരാഷ്ട്രക്കാർ - നിങ്ങൾ?
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്
അതിലെന്തുണ്ടാർക്കാനു, മുടമയില്ലാത്തഭൂ-
പടമേലും പാഴ്‌വരയ്ക്കർഥമുണ്ടോ?
എവിടെവിടങ്ങളിൽച്ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തിൽ
അവിടവിടങ്ങളെച്ചേർത്തുവരയ്ക്കുകൊ-
ന്നിവരുടെ രാഷ്ട്രത്തിന്നതിർവരകൾ."

ഇത്തവണ നിശാഗന്ധി ഡാൻസ്‌ഫെസ്റ്റിവലിനു പോകുന്നില്ലാന്നു വച്ചു.
ഒരു പഞ്ചിന് 'കല ഒന്നും സംഭവിപ്പിക്കുന്നില്ലാ'ന്ന് കൂടി പറഞ്ഞേക്കാം..

മെഷീനിൽ vvpat ഘടിപ്പിക്കുന്നതിന്റെ ശതമാനക്കണക്ക് കുറവാണെന്നു പറഞ്ഞ് ഹിന്ദുവിൽ രണ്ടുദിവസം മുൻപ് ഒരു ലേഖനം കണ്ടിരുന്നു.

voter verifiable paper audit trail-ൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മണ്ഡലങ്ങളിൽ വോട്ടിങ് മെഷീനൊപ്പം വിവിപാറ്റ് മെഷീൻ ഘടിപ്പിക്കും. വോട്ട് രേഖപ്പെടുത്തുമ്പോൾ വിവിപാറ്റ് മെഷീൻ അതേ വോട്ട് ചിഹ്നമടക്കം ഒരു പേപറിലേക്ക് പ്രിൻ്റു ചെയ്യും. നിശ്ചിത സെക്കൻ്റ് അത് വോട്ടറെ കാട്ടിയ ശേഷം സ്വയം മുറിച്ച് ഒരു പെട്ടിയിലേക്കു വീഴും. വോട്ടെണ്ണുമ്പോൾ ഇതും എണ്ണി മെഷീനിലെ വോട്ടുമായി തുലനം ചെയ്യുന്നു.

'There is no such thing as bug free software' എന്ന തിയറിയൊക്കെ അവിടെ നിൽക്കട്ടെ. ഇന്ത്യൻ കോണ്ടക്സ്റ്റിൽ EVM ഹാക്ക് ചെയ്ത് ഒരു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കൽ എത്രത്തോളം സാധ്യമാകും.

ഇന്ദുലേഖയിലെ പഞ്ചുനായർടെയും, ഗാണ്ഡീവം തറയിൽ വയ്ക്കാൻ പറയുന്നവനെ കൊല്ലുമെന്ന് പറഞ്ഞ അർജ്ജുനന്റേയും അവസ്ഥയായല്ലോ.

എന്തായാലും ബിഗ്ബോസിനെ രണ്ടു ആക്ഷേപിച്ചേക്കാം. 'ആക്ഷേപം ബ്ലോക്കിനു തുല്യ'മെന്ന് അഡ്മിൻ വിരചിത വിശ്വവ്യാപനവല ദണ്ഡനീതിസംഹിതയിൽ പറഞ്ഞിട്ടുണ്ടല്ലോ.

ഒരു ദേശത്തിന്റെ കഥ

കഥ എന്ന് പേരിലിലുണ്ടെങ്കിലും ഒരു ചരിത്രപുസ്തകമാണിതു്. മേഗാലിത്തിക് അവശിഷ്ടങ്ങളുടെ കണ്ടത്തലോടെ ചരിത്രത്തിൽ ഇടം നേടിയ അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പരിണാമത്തിലൂടെ പ്രയാണം നടത്തുകയാണ് എസ്.കെ. പൊറ്റെക്കാട്. മലയാളത്തിലെ എണ്ണം പറഞ്ഞ മാർക്സിയൻ ചരിത്രവീക്ഷണഗ്രന്ഥങ്ങൾ പ്രഥമസ്ഥാനത്തു വരുന്ന പുസ്തകം.

രാവിലെ 5.30നു സുഹൃത്തിനെ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയി. തിരിച്ചു വന്നപ്പോഴേക്കും ഞാൻ ഐസായി.‌ സ്വതേ‌ മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതിയായതിനാൽ ചെറിയ തണുപ്പു കാറ്റടിച്ചാൽ പോലും താടി കൂട്ടിയിടിക്കാൻ തുടങ്ങും. 'ചൂടുവെള്ളം കണ്ട പൂച്ച' എന്നൊക്കെപ്പറയും പോലെ തണുപ്പു പേടിച്ചിട്ട് ഇന്നു കുളിക്കാൻ പറ്റിയില്ല. (ഡെയ്ലി രണ്ടു തവണ കുളിക്കുന്ന ഞാനാ. സത്യായും)

അങ്ങനെയുള്ള ഞാൻ @sajith പറഞ്ഞ ക്യാമറ പോലും ഐസാകുന്ന അവസ്ഥയിൽ ചെന്നുപെട്ടാലെങ്ങനിരിക്കുമെന്നാലോചിച്ചിട്ട്...

അരുണാ സായിറാമിന്റെ പാട്ടുകൾ വളരെ ഇഷ്ടമാണു്. കൂട്ടത്തിലേറ്റവും ഇഷ്ടം ഈ കാളിംഗനർത്തന തില്ലാന തന്നെ. (ഊത്തുകാടു കൃതി, ഗംഭീരനാട്ട)
ജയന്തി കുമരേഷിന്റെ വളരെ ലാഘവത്തോടെയുള്ള വീണവായന, ഇതു കണ്ടതു മുതലാണു ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഏകദേശം അവരുടെ ഫാനായിട്ടുണ്ടു്. ഘടം കൊട്ടുന്ന മനുഷ്യനൊക്കെ എന്തു ഗംഭീരമായാണു അതു ചെയ്തിരിക്കുന്നതു്.

youtu.be/c9Cbhpd2zYw

തെക്കനായ ഡി.സി. ബുക്സ് കോഴിക്കോട് കൊണ്ടു ലിറ്ററേച്ചർ ഫെസ്റ്റിവൽ നടത്തിയതിനു മറുപടിയായിട്ട് തിരുവനന്തപുരത്തു കൊണ്ടു ഫെസ്റ്റിവൽ നടത്തുന്ന മാത്രൂമി... ;)

കൂറേനാൾ കഴിയുമ്പോൾ അന്നത്തെ ചെറിയ കുട്ടികളോട്
'ഞങ്ങക്കൊക്കെ 64 ബിറ്റ് കമ്പ്യൂട്ടറും i7 പ്രോസസറും ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഡാറ്റ ട്രാൻസ്ഫർ ചെയ്യാനുപയോഗിച്ചിരുന്ന പെൻഡ്രൈവ് എന്ന സാധനത്തിനു കുഞ്ഞാണിവിരലിന്റെ വലിപ്പം വരും. അന്ന് ഞങ്ങളൊക്കെ അനുഭവിച്ചിരുന്ന കഷ്ടപ്പാട് ഇന്നൊരുപക്ഷേ നിങ്ങൾക്കൊക്കെ ഊഹിക്കാൻ പോലും പറ്റില്ല' - എന്നൊക്കെ തള്ളണം.

ആന സൈറ്റിന്റെ പൊന്നോമനയായ അബൂബകറിന്റെ പേരും മാസ്റ്റഡോൺ 2.7 റിലീസിൽ പങ്കെടുത്തവരുടെ ലിസ്റ്റിലുണ്ടെന്ന കാര്യം ഇത്തരുണത്തിൽ പ്രസ്താവ്യമാണ്.

blog.joinmastodon.org/2019/01/

പുതിയ റിലീസ് ആന സൈറ്റിൽ ഈയാഴ്‌ച തന്നെ വരേണ്ടതാണ്.

പരമാവധി അൺലോക് കൗണ്ട് 50 ആയും..

ഇന്നു മുതൽ ആകെ ദിവസത്തെ ഫോണുപയോഗം ഒരു മണിക്കൂർ+/- 15 മിനിറ്റെന്നു നിജപ്പെടുത്തിയിട്ടുണ്ടു്‌. മാന്യ അഭ്യുദയകാംക്ഷികൾ സഹകരിക്കുമല്ലോ.
(ഇനി ഇതും പറഞ്ഞ്ട്ട് ഇവിടെക്കിടന്നു കറങ്ങിയാലും തെറിവിളിക്കരുതു് ;))

പുറത്തൂന്നു ഭക്ഷണം കഴിച്ചു മടുത്തു. കുറച്ചു ക്യാപിറ്റൽ ഇൻവസ്റ്റ്മെന്റ് നടത്തി. നാളെ മുതൽ കഞ്ഞീം പയറുമുണ്ടായിരിക്കുന്നതാണു്.

ഉത്തരാർദ്ധഗോളത്തിൽ വേനലാകുമ്പോൾ ദക്ഷിണാർദ്ധത്തിൽ ശൈത്യമായിരിക്കും. ഇതുതന്നെ നേരെ തിരിച്ചും വരും. ഭൂമിയുടെ 23.5 ഡിഗ്രി ചരിഞ്ഞുള്ള കിടപ്പുകാരണമുണ്ടാകുന്ന അയനചലനം മൂലമാണിതു സംഭവിക്കുന്നതു്.
ഇത്രയും പറഞ്ഞുവന്നതെന്തെന്നാൽ 'ഗൂഗിൾ സമ്മർവോഫ് കൊഡിനു' ആ പേരിട്ടിരിക്കുന്നതു ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളോടുള്ള അവഗണനയാണു്. ഇന്ത്യയടക്കമുള്ള വടക്കൻ പ്രദേശത്തെയാളുകൾ ഫാനിന്റടിയിൽ സുഖമായിരുന്നുവ്കോഡ് ചെയ്യുമ്പോൾ, അവർ പുതപ്പിന്റടിയിൽ കിടുകിടാവിറച്ചുകൊണ്ടായിരിക്കും കോഡ് ചെയ്യേണ്ടിവരിക.

ദക്ഷിണ കൊറിയയുടെ കൊടിയിൽ പെപ്സി പന്തിനു ചുറ്റും കാണുന്ന മോഴ്സ് കോഡ് എന്താണെന്ന് കണ്ടുപിടിക്കണം.

എറണാകുളത്തിനു പേരു കിട്ടിയത് 'ഋഷിനാഗക്കുളം' എന്നതിൽ നിന്നാണെന്നുള്ളതു പിൽക്കാല നിർമ്മിതിയാകാനേ തരമുള്ളൂ. എറണാകുളത്തപ്പൻ ക്ഷേത്രവുമായോ‌ മറ്റോ ബന്ധപ്പെട്ട് 'ഇറയനാർ' എന്ന പ്രോട്ടോ-ശിവന്റെ സ്ഥലം എന്നർത്ഥത്തിൽ 'ഇറയനാർ അളം' എന്നതിൽ നിന്നാണെന്നുള്ളതാണു കുറച്ചുകൂടി ലോജിക്കലായി തോന്നിയിട്ടുള്ളതു്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപികൽ മിറ്റിയോറോളജി മിന്നലിനെപ്പറ്റി 45 മിനിറ്റു മുന്നേ അറിയാൻ പറ്റുന്നൊരു ആപ് പുറത്തിറക്കിയിട്ടുണ്ടു്.‌

play.google.com/store/apps/det

സത്യത്തിൽ സൗന്ദര്യവതിയായ ഒരു പെൺകുട്ടിയുടെ അർദ്ധനഗ്നമായ ഒരു ചിത്രം പുറന്താളിലിടേണ്ടതിനു പകരം ഇയാളിതെന്ത് തേങ്ങയാണ് ചെയ്തു വച്ചിരിക്കുന്നതെന്നുള്ള സമസ്യയിലാണു ഞാൻ.

Show more
Mastodon

Follow friends and discover new ones. Publish anything you want: links, pictures, text, video. This server is run by the main developers of the Mastodon project. Everyone is welcome as long as you follow our code of conduct!